Thursday
15 Nov 2018

പ്രണയിച്ചതിനു കൊല്ലുമെന്ന് എസ് ഡി പി ഐ, മരിക്കാനല്ല ഞങ്ങൾ ഒരുമിച്ചത്..

By: Web Desk | Thursday 19 July 2018 11:24 AM IST

പ്രണയിച്ചു വിവാഹം കഴിച്ചതിനു ഞങ്ങളെ കൊല്ലുമെന്ന് എസ് ഡി പി ഐ ഭീഷണിപ്പെടുത്തുന്നുവെന്നും മരിക്കാനല്ല ഞങ്ങൾ ഒരുമിച്ചത്, ഞങ്ങൾക്ക് ജീവിക്കണമെന്നും മിശ്ര വിവാഹം കഴിച്ച യുവ മിഥുനങ്ങൾ.

രണ്ടു ദിവസം മുമ്പാണ് തിരുവനന്തപുരം അറ്റിങ്ങല്‍ സ്വദേശി ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന് ഇരുവരും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

എസ്ഡിപിഐ നേതാക്കളായ കുറച്ചു പേരാണ് ഭീഷണിക്കു പിന്നില്‍, വിഡിയോയിൽ അവരുടെ പേരുകൾ പറയുന്നുണ്ട്.  അച്ഛനെയും അമ്മയെയും അനിയത്തിയേയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കെവിനെപോലെ തനിക്ക് ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു.

ഞാൻ പ്രേമിച്ചതു ഇവളുടെ മതമോ ജാതിയോ നോക്കി അല്ല അതാണ് ചിലർ എന്നിൽ കാണുന്ന തെറ്റ്. ഞാൻ ഏതു നിമിഷം വേണം എങ്കിലും കൊല്ല പെട്ടെക്കാം. Sdpi യും അവളുടെ വിട്ടുകാരിൽ ചിലരു എന്നെ കൊല്ലാൻ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു. നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്‌റിൽ ഒതുങ്ങും..

Posted by Harison Haris Attingal on Wednesday, July 18, 2018

താന്‍ മരിക്കാന്‍ വേണ്ടിയല്ല വിവാഹം ചെയ്തത്. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ്.  ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വിഡിയോയിൽ പറഞ്ഞു.  നിങ്ങൾക്ക് ഞങ്ങളെ കൊന്നിട്ട് എന്താണ് കിട്ടുന്നത്. ഞങ്ങൾക്ക് ജീവിക്കണം. ജീവിച്ചേ പറ്റുള്ളൂ. ഞങ്ങളെ കൊന്നിട്ട്  നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. ഞങ്ങൾ മരിച്ചാലും നിങ്ങൾക്ക് ഒരു ഗുണവും കിട്ടുമെന്ന് തോന്നുന്നില്ല.  ഞങ്ങളെ കൊന്നാൽ ഞങ്ങളുടെ ശാപം നിങ്ങൾക്ക് കിട്ടും.  ഇവന്റെ കൂടെ ഞാൻ ഇറങ്ങി വന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ്. എസ്ഡിപിഐക്കാര്‍ ക്വേട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാനെന്ന് ഷഹാന വീഡിയോയില്‍ പറയുന്നു.

പത്രക്കെട്ടുകളുടെ ലാസ്റ്റിൽ കെവിനെപ്പോലെ ഒരാളാവാൻ എനിക്ക് താല്പര്യമില്ല, ഹാരിസൺ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ആറ്റിങ്ങല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.