Monday
23 Apr 2018

ടൂറിസത്തിന് ചിറകുകള്‍ നല്‍കി സീപ്ലെയിനുകൾ തിരിച്ചെത്തുന്നു

By: Web Desk | Sunday 10 September 2017 12:07 PM IST

ടൂറിസം മേഖലയെ ഏറെ സഹായിച്ചേക്കാവുന്ന  പദ്ധതിയായ സീപ്ലെൻ തിരികെ എത്തുന്നു. ജപ്പാനിലെ സെറ്റൗചി ഹോൾഡിംഗ്സിനൊപ്പം വാണിജ്യ വ്യോമയാന ഏജൻസിയായ സ്പൈസ് ജെറ്റ് ധാരണാപത്രത്തിൽ അടുത്താഴ്ച ഒപ്പിടും. കപ്പൽനിർമ്മാണം, ലോജിസ്റ്റിക്സ്, മറ്റ് ഗതാഗത സംബന്ധിയായ വ്യവസായങ്ങൾ തുടങ്ങിയവയിൽ പ്രമുഖരായുള്ള ഗ്രുപ്പാണ് സെറ്റൗച്ചി ഹോൾഡിംഗ്സ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഖഡ്കരി ഇതിനുള്ള എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.

സീപ്ലെൻ അവതരിപ്പിക്കുന്നതിലൂടെ അത് ടൂറിസത്തെയും അതുപോലെതന്നെ വിവിധപ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഏറെ സഹായകരമാകും. വിനോദത്തിനു മാത്രമല്ല പക്ഷെ വിദൂര സ്ഥലങ്ങളിൽ അപകടഘട്ടങ്ങളിലും അടിയന്തിരഘട്ടങ്ങളിലും ജലാശയത്തിലും കരയിലും ഇറങ്ങാൻ ഇവയ്ക്ക് കഴിയുന്നു.

2010 ൽ ആൻഡമാൻ നിക്കോബാറിലാണ് ആദ്യമായി ഈ പദ്ധതി സ്ഥാപിക്കുന്നത്. പിന്നീട് കരാർ പുതുക്കിയിട്ടില്ലാത്തതിനാൽ ഈ സേവനം നിർത്തിവച്ചിരുന്നു. ഈ സേവനം സാമ്പത്തികമായി പ്രയോജനകരമല്ല എന്നതിനാലാണ് കരാർ പുതുക്കാതിരുന്നത്. ആൻഡമാൻ നിക്കോബാറിനു ശേഷം ഈ പദ്ധതി കൊല്ലത്താണ് ആരംഭിക്കുന്നത്‌. ഒരു ആംഫീബിയൻ വിമാനം ഉപയോഗിച്ച് കൊല്ലം നഗരത്തെ മറ്റുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയായാണ് ഇത് അവതരിപ്പിക്കുന്നത്.

മാലിദ്വീപ് പോലുള്ള ദ്വീപ് രാജ്യങ്ങളിൽ സീപ്ലെയിനിനു വലിയ പ്രചാരമുണ്ട്. ഇന്ത്യയിൽ 1,300 ചെറുതും വലുതുമായ ദ്വീപുകളാണ് ഉള്ളത്. സീപ്ലെയിൻ അവതരിപ്പിക്കുന്നതിലൂടെ ഈ ദ്വീപുകളും വികസിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഗഡ്കരി ആഗോള കമ്പനികളുമായി സംയുക്ത സംരംഭങ്ങൾ തുടങ്ങിയതിനെപ്പറ്റിയുള്ള ആശയങ്ങൾ അവതരിപ്പിച്ചിരുന്നു.

Related News