Sunday
16 Dec 2018

ഡിവൈഎസ്പി ഹരികുമാറിനായി തമിഴ്‌നാട്ടില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

By: Web Desk | Monday 12 November 2018 8:58 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഡിവൈഎസ് പി ഹരികുമാറിനുവേണ്ടി അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.ഡി വൈ എസ് പി ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് നേരിട്ട് അന്വേഷിക്കണമെന്ന് സനലിന്റെ കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഐ ജി എസ് ശ്രീജിത്തിന് കേസിന്റെ നേരിട്ടുള്ള അന്വേഷണച്ചുമതല നല്‍കി്. സനല്‍കുമാറിന്റെ കൊലപാതകിയെ പിടികൂടണമെന്നാവശ്യപ്പെട്ട് സനല്‍കുമാറിന്റെ ഭാര്യ വിജി ഉപവാസ സമരം നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാഹനം പാര്‍ക്ക് ചെയ്തിരുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഡി വൈ എസ് പി ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ചത്. ഹരികുമാറും ഇയാളുടെ സുഹൃത്ത് ബിനുവും ഒളിവിലാണ്. ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയെയും ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച തമിഴ്‌നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറിനെയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.

Related News