Monday
10 Dec 2018

ജപ്പാനില്‍ സുരക്ഷാ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

By: Web Desk | Friday 10 August 2018 5:47 PM IST

  • എട്ട് പേരെ കണ്ടെത്തി

ടോക്കിയോ: ജപ്പാനില്‍ ഒമ്പതു പേരുമായി സഞ്ചരിച്ച സുരക്ഷാ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെ വടക്ക്പടിഞ്ഞാറെ ടോക്കിയോയിലെ ഗുന്മയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഇതിലുണ്ടായിരുന്ന എട്ടു പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇവരുടെ ആരോഗ്യ സ്ഥിതിഗതികള്‍ വ്യക്തമല്ല. യാത്രക്കാര്‍ക്ക് പുറമെ ദുരന്തനിവാരണ അതോറിറ്റി, അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു.

ബെല്‍ 412 എന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനായിപോയ ഹെലികോപ്റ്റര്‍ നിശ്ചിത സമയത്തിനു ശേഷവും തിരിച്ചെത്തിയിരുന്നില്ല. അതിനുശേഷം ഹെലികോപ്റ്ററുമായുള്ള ആശയ വിനിമയബന്ധം നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന്, കാണാതായ ഹെലികോപ്റ്റര്‍ ഗുന്മ മേഖലയില്‍ അപകടത്തില്‍പ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരണപ്പെട്ടിരുന്നു.