Wednesday
24 Oct 2018

കോലി ഡബിള്‍ സെഞ്ച്വറി അടിക്കുന്നത് തമാശയ്ക്ക് വേണ്ടിയാണെന്ന് സെവാഗ്

By: Web Desk | Monday 4 December 2017 11:00 PM IST

ന്യൂഡല്‍ഹി:

കോലി ഡബിള്‍ സെഞ്ച്വറി അടിക്കുന്നത് തമാശയ്ക്ക് വേണ്ടിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. കഴിഞ്ഞ ആഴ്ച ഇരട്ട സെഞ്ച്വറി നേടിയ കോലി അതു കഴിഞ്ഞ് സഹീര്‍ ഖാന്റെ വിവാഹ സല്‍ക്കാരത്തിലെത്തി മതിമറന്ന് നൃത്തം ചെയ്തു. വീണ്ടും വന്ന് ഡബിള്‍ അടിച്ചു. തന്റെ സ്ഥിരം ശൈലിയില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞായിരുന്നു സെവാഗിന്റെ വാക്കുകളെങ്കിലും കോലി ആരാധകരും ക്രിക്കറ്റ് പ്രേമികളും ഈ വാക്കുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഡബിള്‍ സെഞ്ച്വറി നേടിയതോടെ കോലി ബ്രെയന്‍ ലാറയുടെ റെക്കോര്‍ഡ് മറികടന്നു. നായക പദവിയിലിരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്.
നായകനായ ശേഷം ആറാമത്തെ ഡബിള്‍ സെഞ്ച്വറിയാണ് കോലി നേടുന്നത്. ലാറ ക്യാപ്റ്റനായിരുന്നപ്പോള്‍ അഞ്ച് ഡബിള്‍ സെഞ്ച്വറി നേടിയരുന്നു. സച്ചിന്‍, സെവാഗ് തുടങ്ങിയവരുടെ നേട്ടങ്ങള്‍ക്കെപ്പവും കോലിയെത്തി. ആറ് ഡബിള്‍ സെഞ്ച്വറികളാണ് സച്ചിന്റെ പേരിലുള്ളത്. നാല് ഡബിള്‍ സെഞ്ച്വറികളും രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുമാണ് സെഹവാഗ് നേടിയത്.തുടര്‍ച്ചയായി രണ്ടാമതും ഇരട്ട സെഞ്ച്വറി നേടിയ കോലിയുടെ കരിയറിലെ ആറാം സെഞ്ച്വറിയാണ് ന്യൂഡല്‍ഹിയില്‍ പിറന്നത്.