Tuesday
11 Dec 2018

കത്തിക്കരിഞ്ഞ സ്വന്തം വീടിന് മുന്‍പില്‍ സെൽഫി; തരംഗമായി ഇവർ

By: Web Desk | Sunday 14 January 2018 3:30 PM IST

ബെയ്ജിങ്ങ്: ചൈനയില്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു സെല്‍ഫി തരംഗമായിരിക്കുകയാണ്. ചൈനക്കാരനായ ഗുനാങ്സി സുവാങ്ങും കാമുകിയും ചേര്‍ന്ന് എടുത്ത സെല്‍ഫിയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

കത്തിക്കരിഞ്ഞ സ്വന്തം വീടിന് മുന്‍പില്‍ നിന്ന് ഇവര്‍ എടുത്ത സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രം പ്രചാരം നേടിയത്. ചൈനീസ് വാര്‍ത്ത എജന്‍സിയായ സിന്‍ഹയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുളിച്ചുകൊണ്ടിരിക്കെയാണ് സുവാങ്ങിന് എന്തോ കത്തുന്നതായി അനുഭവപ്പെ
ട്ടത്. ഉടന്‍ തന്നെ അയാള്‍ പുറത്തിറങ്ങി.  നോക്കിയപ്പോള്‍ വീടിനുള്ളില്‍ തീപിടിച്ചിരിക്കുന്നു. ഉടന്‍ തന്നെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാമുകിയെ വിളിച്ചുണര്‍ത്തി. അയല്‍ക്കാരുടെ സഹായത്തോടെ വെള്ളവും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് തീ കെടുത്തി.

ഇതിന് ശേഷമാണ് വീടിനുള്ളില്‍ നിന്നുള്ള ഇവരുടെ കിടിലന്‍ സെല്‍ഫികള്‍ പുറത്ത് വരുന്നത്. പുതുവല്‍സരാശംസകള്‍ നേര്‍ന്നുള്ള വീഡിയോയും ഇവര്‍ ഷൂട്ട് ചെയ്തിരുന്നു. ഇതും ഇപ്പോള്‍ സാമുഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

Related News