Tuesday
16 Oct 2018

ആള്‍ദൈവം റാംപാലിനെതിരെയുള്ള രണ്ട് കേസ് വെറുതെവിട്ടു

By: Web Desk | Tuesday 29 August 2017 5:00 PM IST

ഹിസാര്‍:

ഹരിയാന ബര്‍വാലയിലെ സത്‌ലോക് ആശ്രമ അധിപന്‍ ആള്‍ദൈവം രാംപാലിനെ തെളിവുകളുടെ അഭാവത്തില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതേ വിട്ടു. വിദ്വേഷം പരത്തിയ മറ്റ് കേസുകള്‍ ഇയാള്‍ക്കെതിരെ ഉള്ളതിനാല്‍ റാംപാല്‍ ജയിലില്‍ തുടരും. അഞ്ചുപേരുടെ മരണത്തില്‍ കലാശിച്ച കാലപം ഉണ്ടാക്കിയതിനെത്തുടര്‍ന്നാണ് റാപാലിനെതിരെ കേസുകള്‍ ചാര്‍ജ് ചെയ്തത്. ഈ വിധി ഓഗസറ്റ് 24ന് പറയാന്‍വെച്ചതാണെങ്കിലും ദേര സച്ച സൗദ കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ഭീഷണിയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
ലഹള നടത്തുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കുകയും ചെയ്തതിനെതിരെയുള്ള രണ്ട് കേസുകളാണ് ഇപ്പോള്‍ വിട്ടയച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് റാംപാലിനെ അറസ്റ്റ് ചെയ്യാന്‍ ആശ്രമത്തിലെത്തിയ സംഘത്തിനെതിരെ 15,000 അനുയായികള്‍ പ്രതിരോധം തീര്‍ക്കുകയും ഇതില്‍ അഞ്ച് പേര്‍ മരിക്കുകയും ചെയ്തതും റാംപാലിനെതിരെ നിലനില്‍ക്കുന്ന കേസുകളാണ്.

Related News