Friday
20 Jul 2018

മുതിര്‍ന്ന സിപിഐ നേതാവ് ജലാലുദ്ദീന്‍ അന്‍സാരി അന്തരിച്ചു

By: Web Desk | Tuesday 19 December 2017 6:55 PM IST

പട്‌ന: മുതിര്‍ന്ന സിപിഐ നേതാവും മുന്‍ രാജ്യസഭാംഗവുമായ ജലാലുദ്ദീന്‍ അന്‍സാരി (75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന ഗയയിലെ വസതിയിലായിരുന്നു അന്ത്യം. ആര്‍വാള്‍ ജില്ലയിലെ ബൈഹരാബാദ് ഗ്രാമത്തില്‍ 1942 നവംബര്‍ 17 നായിരുന്നു ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ കമ്യൂണിസ്റ്റ് ആശയത്തില്‍ ആകൃഷ്ടനായ അദ്ദേഹം എഐഎസ്എഫ് ആര്‍വാള്‍ ജില്ലാ സെക്രട്ടറിയും ബിഹാര്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. സിപിഐയുടെ വിവിധ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ജലാലുദ്ദീന്‍ അന്‍സാരി സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം, കിസാന്‍സഭ ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിട്ടുണ്ട്. രണ്ടുതവണ (1994,2000) യായി 12 വര്‍ഷക്കാലം ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

ജലാലുദ്ദീന്‍ അന്‍സാരിയുടെ നിര്യാണത്തില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം തൊഴിലാളികളും കര്‍ഷഖരമുള്‍പ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ഹളുടെ മുന്നണിപ്പോരാളിയായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.