Tuesday
20 Feb 2018

സീനിയര്‍ വനിതാ ഫുട്‌ബോള്‍: സുബിതാ പൂവാട്ട ക്യാപ്റ്റന്‍

By: Web Desk | Tuesday 23 January 2018 8:44 PM IST

കൊച്ചി:

ഈ മാസം 28 മുതല്‍ ഒഡീഷയിലെ കട്ടക്കില്‍ നടക്കുന്ന സീനിയര്‍ വനിത ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള സംസ്ഥാന ടീമിനെ സുബിതാ പൂവാട്ട (കണ്ണൂര്‍) നയിക്കും.

സ്‌ട്രൈക്കര്‍ ആണ് സുബിത. അനുപമ സജി (തൃശ്ശൂര്‍), അന്‍ജിത കെ ടി (കോഴിക്കോട്), ശരണ്യ ശശികുമാര്‍ (കണ്ണൂര്‍) എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. അതുല്യ കെ.വി, നിഖില പി.കെ (പത്തനംതിട്ട), വിനിത വിജയന്‍, ഫെമിന രാജ്, മഞ്ജു ബേബി (തൃശ്ശൂര്‍) എന്നിവരാണ് പ്രതിരോധനിരയില്‍. മധ്യനിരയില്‍ രേഷ്മ ഇ ആര്‍, സുചിത്ര പി കെ., സൗപര്‍ണിക (പത്തനംതിട്ട), ആഷ്‌ലി വൈ എം, ഷമിനാസ് പി (കോഴിക്കോട്), സ്‌നേഹ ലക്ഷ്മണ്‍, രേഷ്മ സി, സിവിഷ സി (തൃശ്ശൂര്‍). മുന്നേറ്റ നിരയില്‍ സരിക കെ വി (കോട്ടയം) സുബിത പൂവാട്ട, അതുല്യ കെ, ലീഷ്മ (മലപ്പുറം) എന്നിവരാണുള്ളത്.

മറ്റ് ടീം അംഗങ്ങള്‍ – അല്‍ഫോണ്‍സ് ജോസി (എറണാകുളം) ആണ് കോച്ച്. മാനേജര്‍ ഫൗസിയ എം (കോഴിക്കോട്), ഫിസിയോ ശീതള്‍ കെ.ബാബു (തൃശ്ശൂര്‍).
31 ന് കേരളം ബീഹാറിനേയും ഫെബ്രുവരി നാലിന് ചണ്ഡിഗഡിനേയും ആറിന് റെയില്‍വേയ്‌സിനേയും നേരിടും.