Sunday
24 Sep 2017

സെറീന ആദ്യമായി കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടു

By: Web Desk | Thursday 14 September 2017 10:21 AM IST

അമേരിക്കൻ ടെന്നീസ് താരം സെറീന വില്യംസ് കുട്ടിയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. ചിത്രത്തോടൊപ്പം ആദ്യ സ്കാനിങിന്ററെ വിഡിയോ, അതിനുശേഷം ഉണ്ടായ അനുഭവങ്ങൾ എല്ലാം സെറീന വിഡിയോ രൂപത്തിൽ പുറത്തുവിട്ടിട്ടുണ്ട്. അലക്സിസ് ഒളിംപ്യ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.  മുപ്പത്തഞ്ചുകാരിയായ സെറീന ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടശേഷം കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണിൽ തന്റെ കരിയറിലെ  23 ാം ഗ്രാന്‍സ്ലാം കിരീടം നേരിടിരുന്നു.

 

Related News