Thursday
20 Sep 2018

മയാമി ഓപ്പണിലും സെറീന ആദ്യ റൗണ്ടില്‍ പുറത്തായി

By: Web Desk | Thursday 22 March 2018 10:40 PM IST

ഫ്‌ലോറിഡ:

മയാമി ഓപ്പണിലും സെറീന വില്യംസ് ആദ്യ റൗണ്ടില്‍ പുറത്തായി. നവോമി ഒസാക്കയാണ് സെറീനയെ അട്ടിമറിച്ചത്. അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ അമരിക്കന്‍ സൂപ്പര്‍ താരത്തിനു ഈ തോല്‍വി വീണ്ടും തിരിച്ചടിയായി.

മടങ്ങിവരവിലെ ആദ്യ ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടില്‍ താരം പുറത്തായിരുന്നു. ഇന്ത്യന്‍ വെല്‍സിലെ മൂന്നാം റൗണ്ടില്‍ സെറീന സഹോദരിയോട് തോറ്റ് പുറത്താകുകയും ചെയ്തിരുന്നു.
ഇരുപതുകാരിയായ ജപ്പാന്‍ താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍: 6-3, 6-2. രണ്ടു സെറ്റിലും രണ്ടുതവണ വീതം സര്‍വ് നഷ്ടപ്പെട്ട സെറീനയ്ക്കു തിരിച്ചുവരവ് അസാധ്യമായി.

എന്നാല്‍ ഇന്ത്യന്‍ വെല്‍സിലെ കിരീടനേട്ടം നവോമിയെ ലോക റാങ്കിംഗില്‍ 22 ാം സ്ഥാനത്ത് എത്തിച്ചു.

Related News