Wednesday
19 Sep 2018

സെറീന വില്യംസ് വിവാഹിതയായി

By: Web Desk | Friday 17 November 2017 10:18 PM IST

ന്യൂയോര്‍ക്ക്:

ടെന്നീസ് വനിതാ ഇതിഹാസ താരം സെറീന വില്യംസ് വിവാഹിതയായി. തന്റെ മകളുടെ അച്ഛനെയാണ് സെറീന മിന്നുകെട്ടിയത്. ലോക മുന്‍ ഒന്നാം നമ്പര്‍ സെറീന വില്യംസും റെഡിറ്റ് സഹ സ്ഥാപകന്‍ അലക്‌സിസ് ഒഹാനിയനും വിവാഹിതരായി. ചടങ്ങുകള്‍ക്കായി അധികൃതര്‍ നഗരത്തിലേക്കുള്ള വഴികളെല്ലാം അടച്ചിരുന്നു.
ഏകദേശം 10 ലക്ഷം ഡോളറിന്റെ ആഘോഷമാണ് ന്യൂ ഓര്‍ലിയന്‍സില്‍ അരങ്ങേറിയത്. ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ക്കൊന്നും മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലായിരുന്നു. ചടങ്ങുകള്‍ തത്സമയം അടിച്ചുമാറ്റുമെന്ന പേടിയായിരുന്നു മൊബൈല്‍ നിരോധനത്തിനു പിന്നില്‍.
തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്ന വിവരം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ദമ്പതികള്‍ വെളിപ്പെടുത്തിയത്. നീണ്ട 15 മാസത്തെ ഡേറ്റിംഗിനു ശേഷമായിരുന്നു ഈ വെളിപ്പെടുത്തല്‍. ഈ ബന്ധത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഒളിമ്പിയ ഒഹാനിയന്‍ ജൂനിയറെന്ന കുഞ്ഞു മാലാഖ പിറന്നു.
ബിയോണ്‍സ്, കിം കര്‍ദര്‍ഷ്യന്‍, ഇവ ലോംഗോറിയ, കരോളിനെ വോസ്‌നിയാക്കി, കെല്ലി റോലന്‍ഡ്, സിയറ തുടങ്ങി ലോകത്തെ പ്രമുഖ താരങ്ങളാണ് സെറീനയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.