Tuesday
16 Oct 2018

ചരക്ക് കപ്പല്‍ മുങ്ങി; ഏഴ് പേര്‍ മരിച്ചു

By: Web Desk | Wednesday 29 August 2018 8:53 AM IST

ബെയ്ജിംഗ്: ചൈനയില്‍ ചരക്ക് കപ്പല്‍ മുങ്ങി ഏഴ് പേര്‍ മരിച്ചു. ചൈനയിലെ ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലെ ബെയ്ജിങ്ങ് നദിയിലാണ് കപ്പല്‍ മുങ്ങിയത്. തിങ്കളാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

യുയിംഗ്ഡ് കാര്‍ഗോ 8030 എന്ന ചരക്ക് കപ്പലാണ് മുങ്ങിയത്. അപകടം സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.