Friday
20 Jul 2018

മോഡിയുടെ ആവശ്യം നടക്കില്ല; നേട്ടം ചൈനയ്ക്ക്

By: Web Desk | Saturday 23 June 2018 8:13 AM IST

ന്യൂഡൽഹി: സെയ്ഷെൽസില്‍ ഇന്ത്യ നിർമിക്കാനിരുന്ന സൈനികത്താവളങ്ങൾക്കു തിരിച്ചടി. ഇന്ത്യയുടെ സൈനികത്താവളത്തിന്റെ കാര്യം ഇനി ചർച്ചയിൽ പോലും വരില്ലെന്ന് സെയ്ഷെൽസ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്നാണ് ഈ ദ്വീപുരാഷ്ട്രത്തിന്റെ പിന്മാറ്റം.

ഞായറാഴ്ച ഡ​​​ൽ​​​ഹി​​​യി​​​ൽ സെ​​​യ്ഷെ​​​ൽ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡാ​​​ന്നി ഫോ​​​റെ എ​​​ത്തു​​​ന്നു​​​ണ്ട്. പാ​​​ർ​​​ല​​​മെ​​​ന്‍റ് ക​​​രാ​​​ർ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​യു​​​മാ​​​യി നാ​​​വി​​​ക​​​താ​​​വ​​​ള കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യി​​​ല്ലെ​​​ന്നു ഫോ​​​റെ പ​​​റ​​​ഞ്ഞു. ആ​​​ഫ്രി​​​ക്ക​​​യു​​​ടെ കി​​​ഴ​​​ക്ക​​​ൻ തീ​​​ര​​​ത്തി​​​നും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക​​​പ്പ​​​ൽ​​​ച്ചാ​​​ലി​​​നു​​​മി​​​ട​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കൊ​​​രു നാ​​​വി​​​ക സാ​​​ന്നി​​​ധ്യം ഏ​​​റെ നാ​​​ളാ​​​യി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​ണ്. ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ജിബൂ​​​ട്ടി​​​യി​​​ൽ ചൈ​​​ന​​​യ്ക്കു വ​​​ലി​​​യൊ​​​രു നാ​​​വി​​​ക​​​താ​​​വ​​​ള​​​മു​​​ണ്ട്. സെ​​​യ്ഷെ​​​ൽ​​​സ് തീരുമാനം ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​യി.