Friday
20 Jul 2018

ശക്തി കാസരഗോടിന്റെ ‘സ്‌നേഹഹവീട്‌’ 22ന് ഷാർജയിൽ

By: Web Desk | Tuesday 19 December 2017 5:57 PM IST

കാസറഗോഡ് ജില്ലയിലെ പ്രവാസി കൂട്ടായ്മയായ ശക്തി കാസരഗോടിന്റെ വാർഷികാഘോഷം ‘ശക്തി സ്‌നേഹഹവീട്‌ 2017’ എന്നപേരിൽ ഡിസംബർ 22 വെള്ളിയാഴ്ച്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ.

പിന്നണി ഗായിക മൃദുല വാര്യരും ഗായകൻ ശ്രീനാഥും അവതരിപ്പിക്കുന്ന ഗാനമേളയും, ശക്തി കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാവും. ഇതിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തിൽ 2016 – 17 വർഷത്തിൽ S.S.L.C പ്ലസ് 2 പരീക്ഷകളിൽ 80 ഉം അതിൽ കൂടുതൽ ശതമാനം മാർക്കോടുകൂടി വിജയിച്ച ശക്തി മെമ്പർമാരുടെ മക്കൾക്ക്‌ സ്കൊളാസ്റ്റിക് അവാർഡുകളും വിതരണം ചെയ്യുന്നു. ജില്ലയിലെ  ഒരു നിർധന ശക്തി കുടുംബത്തിന് വീടുവച്ചു നൽകുന്നതുമാണ്.