Friday
21 Sep 2018

നവാസ് ഷെരീഫിനും മകള്‍ക്കും പരോള്‍

By: Web Desk | Wednesday 12 September 2018 12:37 PM IST

ലാഹോര്‍: അഴിമതി കേസില്‍ ജയില്‍ ശിക്ഷ അുഭവിക്കുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ മറിയത്തിനും പരോള്‍ അനുവദിച്ചു. നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സും നവാസി(68)ന്റെ മരണാനാന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍. അദിയാല ജയിലില്‍ നിന്ന് 12 മണിക്കൂര്‍ പരോളാണ് സര്‍ക്കാര്‍ ഇവര്‍ക്കായ് അനുവദിച്ചത്.

ചൊവ്വാഴ്ച ലണ്ടനിലായിരുന്നു കുല്‍സും നവാസിന്റെ അന്ത്യം.അര്‍ബുദത്തെത്തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു ഇവര്‍. കുല്‍സും നവാസിന് തൊണ്ടയില്‍ അര്‍ബുദം ബാധിച്ചതായി കഴിഞ്ഞ വര്‍ഷമാണ് സ്ഥിരീകരിച്ചത്. 1971ലാണ് കുല്സുമിനെ നവാസ് ഷെരീഫ് വിവാഹം കഴിക്കുന്നത്.