ഷാർജയിൽ വൻ തീപിടുത്തം; മലപ്പുറം സ്വദേശി ദീപൻ ഉൾപ്പടെ 2 മരണം

ഷാർജയിൽ വൻ തീപിടുത്തം; മലപ്പുറം സ്വദേശി ദീപൻ ഉൾപ്പടെ 2 മരണം
April 15 13:00 2017

ഷാര്‍ജ: ഷാര്‍ജയില്‍ അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് സംഭവം. 16 നിലകളുള്ള കെട്ടിടത്തിലെ രണ്ടു നിലകൾ പൂർണ്ണമായും കത്തി നശിച്ചു. കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തീ പിടുത്തത്തിൽ മലയാളിയായ മലപ്പുറം സ്വദേശി ദീപൻ കണ്ണന്തറ (27) ഉൾപ്പടെ 2 പേർ മരിച്ചു. ബംഗ്ലാദേശ്‌ സ്വദേശി മുഹമ്മദ്‌ ഇമോനാണ് മരിച്ച മറ്റൊരാൾ. തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ഇരുവരും മരണപ്പെട്ടത്‌.

കനത്ത പുക ഉയര്‍ന്നത് തീയണയ്ക്കാൻ തടസ്സമായെങ്കിലും ഷരിയ സിവില്‍ ഡിഫന്‍ഡസിന്റെ നേതൃത്വത്തിൽ പുലര്‍ച്ചെ അഞ്ചുമണിയോടെ തീ നിയന്ത്രണ വിധേയമാക്കി. നൂറുമീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. രാവിലെ എട്ടുമണിവരെ കെട്ടിടത്തിലേക്കുള്ള പ്രവേശനം ഷാർജ പോലീസ് വിലക്കിയിരിക്കുകയാണ്. വൈദ്യുതി തകരാറായിരിക്കാം അപകട കാരണമെന്ന് പോലീസ് കരുതുന്നു. അവധി ദിവസമായിരുന്നതിനാൽ വൻദുരന്തമാണ്‌ ഒഴിവായത്. ഷാര്‍ജ- അജ്മന്‍ പാതയിലുള്ള ഈ കെട്ടിടത്തിന്റെ ഏറ്റവും താഴെയാണ് അല്‍മനാമാ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവർത്തിച്ചിരുന്നത്. ഏറെ മലയാളികൾ താമസിക്കുന്ന സ്ഥലമാണിത്.

view more articles

About Article Author