Sunday
24 Jun 2018

സി​സ്റ്റ​റെ​ന്നു പ​റ​ഞ്ഞ​ത് പി​സ്റ്റ​ളെ​ന്നു കേ​ട്ടു; ശശി തരൂര്‍ കുടുങ്ങി

By: Web Desk | Friday 26 January 2018 6:46 AM IST

ജയ്പുര്‍:

സി​സ്റ്റ​റെ​ന്നു പ​റ​ഞ്ഞ​ത് പി​സ്റ്റ​ളെ​ന്നു കേ​ട്ടപ്പോള്‍ ശ​ശി ത​രൂ​ര്‍ എം​പി​ കുടുങ്ങി. രാ​ജ​സ്ഥാ​നി​ലെ ജ‍​യ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ​ഹോ​ദ​രി​യെ കാ​ത്തു​ നി​ന്ന ത​രൂ​രി​നോ​ട് കാ​ത്തു​നി​ല്‍​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ചി​ല​ര്‍ ചോ​ദി​ച്ചു. സിസ്റ്ററിനെ കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ത​രൂ​ര്‍ ഇം​ഗ്ലീ​ഷി​ല്‍ മ​റു​പ​ടി ന​ല്‍​കി. എ​ന്നാ​ല്‍ ചോ​ദി​ച്ച​വ​ര്‍ കേ​ട്ട​ത് പി​സ്റ്റ​ള്‍ എ​ന്നാ​യി​രു​ന്നു.

ഇ​തോ​ടെ ഇ​വ​ര്‍ വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ വി​വ​രം അ​റി​യി​ച്ചു. പി​ന്നാ​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​രൂ​രി​നെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി. അ​ര​മ​ണി​ക്കൂ​റോ​ളം ത​രൂ​രി​നെ തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ല്‍ ത​ട​ഞ്ഞു​വ​ച്ചു. ജ​യ്പു​ര്‍ ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് ത​രൂ​ര്‍ ജ​യ്പൂ​രി​ലെ​ത്തി​യ​ത്.