Sunday
24 Jun 2018

ഷെറിന്‍ മാത്യൂസിന്റെ മരണം: പിതാവിനെതിരെ കൊലക്കുറ്റം

By: Web Desk | Saturday 13 January 2018 10:56 PM IST

ടെക്‌സാസ്: മൂന്ന് വയസ്സുകാരിയായ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടകേസില്‍ ഇന്ത്യാക്കാരനായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നല്‍കിയ മൊഴി, മൃതദേഹം ലഭിച്ചപ്പോള്‍ വെസ്‌ലി മാറ്റിപ്പറഞ്ഞിരുന്നു. കുഞ്ഞിനെ പരിക്കേല്‍പിച്ചെന്നകുറ്റമായിരുന്നു ആദ്യം ഇയാള്‍ക്കെതിരെ ചുമത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷെറിന്റെ മരണ കാരണം വ്യക്തമായതോടെകൊലക്കുറ്റമാവുകയായിരുന്നു.
കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിന് ഭാര്യ സിനി മാത്യൂസിനെതിരെയും കേസുണ്ട്.20 വര്‍ഷം വരെ സിനിക്ക്തടവ് ശിക്ഷ ലഭിച്ചേക്കാം. 10,000 ഡോളര്‍ പിഴയും അടക്കേണ്ടി വരും.കൊലക്കുറ്റത്തിന് വെസ്‌ലിക്ക് പരോളില്ലാത്ത ആജീവനാന്ത തടവോ, വധശിക്ഷയോ ലഭിച്ചേക്കാമെന്ന് ഡല്ലാസ് കൗണ്ടി ജില്ലാ അറ്റോര്‍ണി, ഫൈത്ത് ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാനാവില്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടനുസരിച്ച് ഈ കേസില്‍ വധശിക്ഷ വരെ ലഭിക്കാനുള്ളവകുപ്പുണ്ടെന്നും’ ജില്ലാ അട്ടോര്‍ണി ഓഫീസിന്റെ തീരുമാനമനുസരിച്ചിരിക്കും ശിക്ഷയുടെ സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കോണ്‍സ്യൂള്‍ ജനറല്‍ അനുപം റായ്‌യും പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിനാണ് വളര്‍ത്തു മകളെ കാണാതായെന്ന് കാട്ടി വെസ്‌ലി പൊലീസിന് പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ പാലു കുടിക്കാത്തതിന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഷെറിനെ വീടിന് പുറത്ത് നിര്‍ത്തിയിരുന്നതായും കുറച്ച് സമയത്തിന് ശേഷം ചെന്ന് നോക്കിയപ്പോള്‍ കുട്ടിയെ കാണാതായെന്നും വെസ്‌ലി മൊഴി നല്‍കി. കുഞ്ഞിനെ കാണാതായ സമയത്ത് ഉറക്കത്തിലായിരുന്നുവെന്നായിരുന്നു ഭാര്യ സിനിയുടെ മൊഴി.
ഇരുവരുടെയും മൊഴികളെ അടിസ്ഥാനമാക്കി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തി. 15 ദിവസത്തിന് ശേഷം ഇവരുടെ വീടിന് അര കിലോമീറ്ററകലെ കലുങ്കിനടിയില്‍ ഷെറിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വെസ്‌ലി മൊഴി മാറ്റുകയായിരുന്നു.