Thursday
24 May 2018

സ്‌ഫോടനം വാതകച്ചോര്‍ച്ച മൂലമെന്ന് ഷിപ്യാര്‍ഡ് സിഎംഡി

By: Web Desk | Tuesday 13 February 2018 3:29 PM IST

സ്ഫോടനം നടന്ന   സാഗർ ഭൂഷൺ  കപ്പൽ 

കൊച്ചി കപ്പല്‍നിര്‍മ്മാണശാലയിലെ സ്‌ഫോടനം വാതകച്ചോര്‍ച്ച മൂലമെന്ന് ഷിപ്യാര്‍ഡ് സിഎംഡി അറിയിച്ചു. കപ്പലില്‍ ഭാരം നിയന്ത്രിക്കുന്നതിനുള്ള ബെല്ലാസ് ടാങ്കിലാണ് സ്‌ഫോടനം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി പത്തുലക്ഷം രൂപ വീതം നല്‍കും. വാതകം പരന്നത് എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.