Tuesday
21 Aug 2018

വൈത്തിരി പഞ്ചായത്ത് ഷോപ്പിങ്​ കെട്ടിടം തകര്‍ന്നു വീണു

By: Web Desk | Friday 10 August 2018 9:42 AM IST

വയനാട്:  വൈത്തിരി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം തകര്‍ന്നു വീണു. ഒന്നാം നിലയിലെ ഒരു എ ടി എം കൗണ്ടറുൾപെടെ നാല് കടകൾ, ഒരു കംഫർട്ട് സ്റ്റേഷൻ, മുകൾ ഭാഗത്ത് പണി പൂർത്തിയായി ഉത്ഘാടനത്തിനായി കാത്തിരിക്കുന്ന കമ്മ്യൂണിറ്റി ഹാൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്. കെട്ടിടത്തിന് സമീപമായി നിർത്തിയിട്ടിരുന്ന  കാർ, ട്രാവലർ എന്നിവയും തകർന്നു.

കാട്ടിക്കളം പാൽവെളിച്ചത്തു രണ്ടു ആദിവാസികൾ ഒഴുക്കിൽ പെട്ട്, ഇതിൽ ഒരാളെ രക്ഷിച്ചു. ഒരാൾ മരത്തിനു മുകളിൽ ഇരിക്കയാണ്, രക്ഷാപ്രവർത്തകർ അങ്ങോട്ട് പോയി. പനമരം, കോട്ടത്തറ, മാത്തൂർവയൽ, വെള്ളിയോട്ട്, വാളാട്ട്, വള്ളിയൂർക്കാവ്, തമ്മന തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്.

ചുരത്തിലെ മണ്ണ് നീക്കി രാവിലെ കുറ്റ്യാടി  ചുരം വഴിയും താമരശ്ശേരി ചുരങ്ങൾ വഴി  ചെറുവാഹനങ്ങളുടെ  ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കൊട്ടിയൂർ പാൽചുരം റോഡിൽ മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഇത് വഴി വാഹങ്ങൾ ഓടുന്നില്ല. ജില്ലയിൽ കെ എസ് ആർ ടി സി ഭാഗികമായി മാത്രമേ ഓടുന്നുള്ളൂ.

 

Related News