Sunday
24 Sep 2017

ട്രൈപോഡ് മല്‍സ്യത്തിന് കോളറയെ തടയാനാവും

By: Web Desk | Monday 21 August 2017 6:26 PM IST

കിടന്നുമുള്ളി എന്ന് മലയാളി പറയുന്ന ട്രൈപോഡ് മല്‍സ്യത്തിന് ഗുരുതരമായകോളറ രോഗങ്ങള്‍ നിയന്ത്രിക്കാനാകുമെന്ന് ഗവേഷകര്‍. വിശാഖ പട്ടണം തീരത്തുള്ള കുറിമൂക്കന്‍ ട്രൈപോഡ് മല്‍സ്യത്തിന് കോളറയുടെ ഗുരുതരമായ ചിലവിഭാഗം ബാക്ടീരിയകളെ തടയാനുള്ള ശേഷിയുണ്ടെന്ന് ആന്ധ്ര യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തി. മല്‍സ്യത്തിന്റെ മാംസത്തിലെ ചില സംയുക്തങ്ങള്‍ക്കാണ് ഈ പ്രതിരോധശേഷിയുള്ളത്. ഫിഷറീസ് സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്‍.എം.കൃഷ്ണ,വി.ഗോവിന്ദറാവു എന്നിവര്‍ നയിച്ച ഗവേഷണത്തിലാണ് കോളറകാരികളായ നിരവധി ബാക്ടീരിയകളോട് പൊരുതാന്‍ശേഷിയുള്ളവയാണ് മല്‍സ്യത്തിന്റെ മസിലുകള്‍ എന്ന് കണ്ടത്. ഏറെക്കാലം മനുഷ്യനെ മരണ വക്ത്രത്തിലേക്കു തള്ളിയിരുന്ന കോളറ നിയന്ത്രണ വിധേയമാക്കിയെങ്കിലും അതിന്‌റെ പുതിയ വകഭേദങ്ങള്‍ പ്രശ്‌നകാരികളാകുന്നുണ്ട്. പ്രമുഖ ആന്റിബയോട്ടിക്കുകളോടും പൊരുതുന്ന അപകടകാരിയായ ഒരു കോളറ ബാക്ടീരിയയെ അടുത്തിടെ കണ്ടെത്തിയിരുന്നു.
ട്രൈപോഡ് മല്‍സ്യങ്ങള്‍ കേരളീയര്‍ക്കും പരിചിതമാണ്. ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാത്ത വിരൂപിയായ ഈ മീന്‍ കൂട്ടത്തില്‍ കണ്ടാല്‍ എടുത്ത് കളയുകയാണ് പതിവ്. കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടികള്‍ക്ക് ആ രോഗം മാറാന്‍ പഴമക്കാര്‍ ഇവയെ പാകം ചെയ്തു നല്‍കിയിരുന്നു. കിടന്നുമുള്ളി എന്നപേരില്‍ ഇവ നാട്ടിന്‍പുറത്ത് അറിയപ്പെട്ടിരുന്നുവെന്നത് കൂട്ടിവായിച്ചാല്‍ ഈ മല്‍സ്യത്തിന്റെ ഔഷധശേഷി പൂര്‍വികരായമലയാളിയും തിരിച്ചറിഞ്ഞിരുന്നു എന്ന് ഊഹിക്കാം.

Related News