Saturday
23 Jun 2018

ഷവോമി റെഡ്മി വൈ2 ഇന്ത്യന്‍ വിപണിയില്‍

By: Web Desk | Tuesday 12 June 2018 7:12 PM IST

കൊച്ചി: രാജ്യത്തെ നമ്പര്‍ വ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ സിവോമി, റെഡ്മി വൈ2 ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.അസാധാരണ സെല്‍ഫി അനുഭവം പ്രദാനം ചെയ്യുന്നു, നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന 16 എംപി ഫ്രണ്ട് കാമറ,  12 എംപി കാമറ+5 എംപി ഇരട്ട റിയര്‍ കാമറ എിവയാണ് റെഡ് മി വൈ2-വിന്റെ സവിശേഷത.
സ്വര്‍ണം, റോസ് ഗോള്‍ഡ്, ഡാര്‍ക്ക് ഗ്രേ എീ മൂു നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് വില 9,999 രൂപ മുതലാണ്. ഉയര്‍ന്ന ശേഷിയുള്ള ( 4ജിബി+ 64 ജിബി) പതിപ്പിന് 12,999 രൂപയാണ് വില.
ആമസോണ്‍ മൈഹോം തുടങ്ങിയ ഓലൈന്‍ സ്റ്റോറുകളില്‍ ജൂണ്‍ 12 മുതല്‍ റെഡ്മി വൈ2 ലഭ്യമാണ്. ചില സൗജന്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 1800 രൂപയുടെ തത്സമയ കാഷ് ബാങ്ക് , 240 ജിബിവരെയുള്ള എയര്‍ടെലിന്റെ ഡേറ്റാ സൗജന്യം തുടങ്ങിയവ ഓഫറില്‍ ഉള്‍പ്പെടുന്നു.
റെഡ്മി വൈ2വിനൊപ്പം പൂര്‍ണ സ്‌ക്രീന്‍ അനുഭവം നല്‍കുന്ന എംഐയുഐ10  സോഫ്റ്റ്‌വേറും പുറത്തിറക്കിയിട്ടു ണ്ട്. ഇതിന്റെ കൂടുതല്‍ സ്ഥിരതയാര്‍ രൂപം സെപ്റ്റംബറില്‍ പുറത്തിറക്കും.
കുറഞ്ഞ വെളിച്ചത്തിലും ഉയര്‍ന്ന റെസൊലൂഷനുള്ള ചിത്രങ്ങള്‍ എടുക്കുവാന്‍  റെഡ്മി ബൈ2-ന് സാധിക്കുന്നു. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് ലൈറ്റ് ഓട്ടോ മാറ്റിക്കായി മനസിലാക്കാന്‍ 16 എംപി കാമറയ്ക്കു കഴിയും. 5.99 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ വലിയ സ്‌കീന്‍ അനുഭവം നല്‍കുന്നു. ഒക്ടാ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗ പ്ലാറ്റ്‌ഫോമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 265 ജിബി വരെ വികസിപ്പിക്കുവാന്‍ കഴിയുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിലുണ്ട്.
 ” കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റെഡ്മി വൈ 1 പുറത്തിറക്കി ആറു മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെല്‍ഫി ഫോണ്‍ ആയി മാറി. റെഡ്മി വൈ ഉപയോഗിക്കുന്നവരില്‍ 57 ശതമാനവും 24 വയസിനു താഴെയുള്ളവരാണ്. വൈ ശ്രേണിയിലുള്ള സിവോമി സ്മാര്‍ട്ട് ഫോണിന്റെ വിജയത്തിന്റെ തെളിവാണിത്. ” സിവോമി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിവോമി വൈസ് പ്രസിഡന്റുമായി മനു ജയിന്‍ പറഞ്ഞു.