Sunday
19 Aug 2018

അതിഥിയായെത്തിയ വെള്ളിമൂങ്ങ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി

By: Web Desk | Tuesday 13 March 2018 9:03 PM IST

കാക്കകളില്‍ നിന്നും വെള്ളിമൂങ്ങയെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ മൂങ്ങയുമായി

റാന്നി: നഗരത്തില്‍ അതിഥിയായി എത്തിയ വെള്ളിമൂങ്ങ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ കൗതുകമായി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ റാന്നി ഇട്ടിയപ്പാറയില്‍ വെള്ളിമൂങ്ങയെ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് എത്തിച്ചത്. ടൗണിനു സമീപം റാന്നി ഐത്തല റോഡില്‍ മൂഴിക്കല്‍ ജംഗഷനില്‍ കാക്കകള്‍ ഉപദ്രവിക്കുന്നത് കണ്ട് രക്ഷപ്പെടുത്തി ഇട്ടിയപ്പാറയില്‍ ഓട്ടോയില്‍ എത്തിക്കുകയായിരുന്നു.

റാന്നി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ അദീഷിനെ ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനപാലക സംഘത്തിന് മൂങ്ങയെ കൈമാറി. ഇവര്‍ പിന്നീട് രാത്രിയില്‍ പുറത്ത് പറത്തി വിടുമെന്ന് അറിയിച്ചു.

നല്ല ആരോഗ്യമുള്ള നിലയിലാണ് ഇതിനെ കണ്ടത്. നഗരത്തിലും ആളൊഴിഞ്ഞ പഴയ കെട്ടിടങ്ങളിലുമാണ് വെള്ളിമൂങ്ങയെ സാധാരണയായി കണ്ട് വരാറുള്ളത്. ഇവയെ കാടുകളില്‍ അപൂര്‍വമാണ് കാണാറുള്ളതെന്നും പറയപ്പെടുന്നു.

Related News