Friday
15 Dec 2017

മധുര പ്രതികാരം തീര്‍ത്ത് സിന്ധു

By: Web Desk | Sunday 17 September 2017 1:14 PM IST

സോള്‍:

ഫൈനലില്‍ ലേക ചാമ്പ്യന്‍ നൊസോമി ഒകുഹാരയെ കീഴ്‌പ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ താരം സിന്ധുവിന് കിരീടം. കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് നേടുന്ന ഇന്ത്യന്‍ താരമാണ് സിന്ധു. ഇത് സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണ്. സ്‌കോര്‍ 22-20, 11-21, 21-18.

മത്സരത്തിലെ ആദ്യ ഗെയിം 22-20 ന് സിന്ധു സ്വന്തമാക്കിയിരുന്നു. രാണ്ടാം ഗെയിമില്‍ നൊസോമി വന്‍ തിരിച്ചുവരവാണ് നടത്തിയത്. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇരുവരും കാഴ്ച്ചവെച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒകുഹാര സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു. ഇതിനെതിരെയുള്ള മധുര പ്രതികാരമാണിത്.

റിയോ ഒളിമ്പിക്‌സില്‍ സെമിയില്‍ സിന്ധു നൊസോമിയെ പരാജയപ്പെടുത്തിയിരുന്നു.