Sunday
24 Sep 2017

സീമന്തരേഖയിൽ സിന്ദൂരം ധരിക്കുന്നവർ വലിയ വില നൽകേണ്ടിവരും

By: Web Desk | Thursday 31 August 2017 4:33 PM IST

അമേരിക്കയിലും ഇന്ത്യയിലും വ്യാപകതോതിൽ വിറ്റഴിക്കപ്പെടുന്ന സിന്ദൂരം സുരക്ഷിതമല്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
വെർമിലിയോൺ എന്ന് അറിയപ്പെടുന്ന സിന്ദൂരം ഹിന്ദു മത-സാംസ്കാരിക ചടങ്ങുകൾക്കാണ്പൊതുവെ ഉപയോഗിച്ചുവരുന്നത്. അതേപോലെതന്നെ സ്ത്രീകൾ സൗന്ദര്യവർധക വസ്തുവായും ഇത് ഉപയോഗിക്കാറുണ്ട്

വിവാഹിതരായ സ്ത്രീകൾ സീമന്തരേഖയിലും, പുരുഷന്മാരും കുട്ടികളും മതപരമായ ആവശ്യങ്ങൾക്കായുമാണ് ഇത് ധരിക്കുന്നത്.എന്നാൽ ഇവർ അറിയാതെ പോകുന്ന കാര്യം സിന്ദൂരത്തിന്റെ ചുമപ്പ് നിറത്തിനായി ചില നിർമ്മാതാക്കൾ ടെട്രോക്സിഡ് ആണ് ഉപയോഗിക്കുന്നത്. ഇത് കണ്ണിനും ശ്വാസകോശത്തിന് വരെയും ദോഷകരമായി ബാധിക്കുന്ന രാസവസ്തുവാണ്.
പഠനത്തിനായി കണ്ടെത്തിയ 118 സിന്ദൂര സാമ്പിളുകളിൽ 95 എണ്ണം ന്യൂ ജേഴ്സിയിലെ ദക്ഷിണ ഏഷ്യൻ സ്റ്റോറുകളിൽ നിന്നും 23 എണ്ണം മുംബൈയിൽ നിന്നും ന്യൂഡൽഹിയിൽ നിന്നുമുള്ള സ്റ്റോറുകളിൽ നിന്നാണ് ശേഖരിച്ചത്.
അമേരിക്കയിലെ സാമ്പിളുകളിൽ 83 ശതമാനവും ഇന്ത്യയിൽ നിന്നുള്ള സാമ്പിളുകളിൽ 78 ശതമാനവും ഒരു ഗ്രാം വീതം ടെട്രോക്സിഡ് ഉള്ളതായി കണ്ടെത്തി.

അമേരിക്കൻ ഫുഡ്​ ആൻ്റ്​ ഡ്രഗ്​ അഡ്​മിനിസ്​​ ട്രഷറർ അനുവദിച്ചതിൻ്റെ മൂന്നിരിട്ടിയോളം അധികമാണ്​ പലതിലും ഇൗയത്തി​ൻ്റെ സാന്നിധ്യം.

ഇൗയത്തി​ൻ്റെ സാന്നിധ്യം തടയുകയാണ്​ ഏറ്റവും ഫലപ്രദമായ പ്രതിരോധം എന്നും ഇവർ പറയുന്നു. സൗന്ദര്യവർധക വസ്​തുക്കളിൽ ഒരുഗ്രാമിൽ 20 മൈക്രോഗ്രാമിൽ കവിഞ്ഞ്​ ഇൗയത്തി​ൻ്റെ സാന്നിധ്യം പാടില്ലെന്നാണ്​ അമേരിക്കൻ ഫുഡ്​ ആൻ്റ് ഡ്രഗ്​ അഡ്​മിനിസ്​​ട്രേഷൻ പരിധി നിശ്​ചയിച്ചത്​. എന്നാൽ അമേരിക്കയിൽ നിന്നുള്ള 19 ശതമാനത്തിലും ഇന്ത്യയിൽ നിന്നുള്ള 43 ശതമാനത്തിലും ഇൗ പരിധി കവിഞ്ഞിട്ടുണ്ട്​. അഞ്ച്​ സാമ്പിളുകളിൽ പതിനായിരം മൈക്രോഗ്രാമിൽ അധികമാണ്​ ഇൗയത്തി​ൻ്റെ സാന്നിധ്യം. ഇതിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നും മൂ​ന്നെണ്ണം അമേരിക്കയിൽ നിന്നുമുള്ളതാണ്​. 2007ന്​ ശേഷം ഫുഡ്​ ആൻ്റ്​ ഡ്രഗ്​ അഡ്​മിനി​സ്​ട്രേഷൻ ഒരു കമ്പനിയുടെ ഉൽപ്പന്നത്തിൽ ഈയത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്​ പൊതുമുന്നറിയിപ്പ്​ നൽകിയിരുന്നു. ഉൽപ്പന്നം കമ്പനി പിൻവലിക്കുകയും ചെയ്​തിരുന്നു.

കണ്ണിന്​ ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്​തുവായ കാജൽ ഉൾപ്പെടെയുള്ളവ ഈയത്തിൻ്റെ അംശം കണ്ടതിനെ തുടർന്ന്​ നിരോധിച്ചിരുന്നു. സിന്ദൂരത്തിലെ ഈയത്തിൻ്റെ സാന്നിധ്യം സംബന്ധിച്ച്​ തുടർനിരീക്ഷണം നടത്താനും ജനങ്ങളിൽ ബോധവത്​കരണം നടത്താനുമാണ്​ പഠനം നടത്തിയവരുടെ തീരുമാനം. പഠനം അമേരിക്കൻ ജേണൽ ഓഫ് പബ്ലിക്​ ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്​.

Related News