Monday
15 Oct 2018

സഹോദരിമാരായ പെണ്‍കുട്ടികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

By: Web Desk | Tuesday 17 April 2018 2:07 PM IST

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.17 ഉം 13 ഉം  വയസുള്ള ഇവര്‍ സഹോദരിമാരാണ്. വൈകിട്ട്  പ്രാഥമികാവശ്യ നിർവഹണത്തിനു പുറത്തുപോയതാണ്. കാണാതിരുന്നപ്പോൾ അടുത്തുള്ള വിവാഹവീട്ടിലേക്കുപോയിരിക്കുമെന്നാണ് വീട്ടുകാർ കരുതിയത് . കാലത്തു ഗ്രാമത്തിൽനിന്നും 500 മീറ്റർ അകലെ റോഡരികിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിന്നു. സമീപത്തുനിന്നും വെടിയുണ്ടകളും, ചെരിപ്പും കണ്ടെത്തി.

സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചതായി എസ് എസ് പി അശോക് ത്രിപാദി പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും അദ്ദേഹം അറിയിച്ചു. പെൺകുട്ടികൾ ബലാത്സംഗത്തിനിരയിട്ടുണ്ടോ എന്ന് പോസ്റ്റ് മൊർട്ടം നടത്തിയ ശേഷമേ  ശേഷമേ അറിയാനാകൂ.

Related News