Tuesday
25 Sep 2018

രണ്ട് മണിക്കൂറില്‍ ആറു പേരെ കൊന്ന പ്രതി പിടിയില്‍

By: Web Desk | Tuesday 2 January 2018 12:34 PM IST

പല്‍വാല്‍ :ഹരിയാനയിലെ പല്‌വാല് നഗരം ചൊവ്വാഴ്ച ഉണര്ന്നത് കൊലപാതക പരമ്പരകളുടെ ഞെട്ടിക്കുന്ന വാര്ത്ത കേട്ടാണ്.  രണ്ട് മണിക്കൂറിനുള്ളില് ആറ് പേർ കൊലചെയ്യപ്പെട്ടത്  പല്‍വാലിനെ ഭീതിയിലാഴ്ത്തി.ചൊവ്വാഴ്ച പുലര്‌ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ആറ് പേരും കൊലചെയ്യപ്പെട്ടത്.

മണിക്കൂറുകള്ക്കുള്ളില് തന്നെ പ്രതി പിടിയിലായെന്ന പോലീസിന്റെ അറിയിപ്പ് ലഭിച്ചതോടെയാണ് നഗരത്തിന് ആശ്വാസമായത്.പല്‌വാല് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ആറ് കൊലപാതകങ്ങളും നടന്നത്. ഇവയെല്ലാം ചെയ്തത് ഒരാള്‍ തന്നെയെന്നാണ് പോലീസിന്റെ നിഗമനം.

ആദരശ് നഗറില നിന്നാണ് ഒടുവിൽ പ്രതിയെ പിടികൂടിയത്. ഇയാള്‍ പോലീസിനെയും ആക്രമിക്കാന് ശ്രമിച്ചു. മുന് കരസേന ഉദ്യോഗസ്ഥനായ നരേഷ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.പുലർച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയിൽ  വച്ച് ഒരു സ്ത്രീയെ ആണ് ഇയാള് ആദ്യം തലയ്ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‌ നിന്നാണ് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്നത് പോലീസിന് ലഭിക്കുന്നത്

ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ പ്രതി പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര് ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ്  കമ്പി വടിക്ക് അടിച്ചുകൊന്നത്. ഏറ്റവും ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി.

കൊലപാതകങ്ങൾ  ഒന്നിന് പിറകേ ഒന്നായി റിപ്പോര്ട്ട് ചെയ്യപ്പെട്ടതോടെ നഗരത്തില പോലീസ് ജാഗ്രതാ നിര്‌ദേശം നല്കി.അറസ്റ്റ് ചെയ്ത നരേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

 

Related News