Wednesday
23 Jan 2019

ഹൂതി ആക്രമണം: ആറ് സൈനികര്‍ കൊല്ലപ്പെട്ടു

By: Web Desk | Friday 11 January 2019 11:12 AM IST

സന: യമനില്‍‌ സൈനിക പരേഡ് ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. ലഹജി പ്രവിശ്യയിലാണ് ആക്രമണം.  സൈനിക പരേഡ് ഗ്രൗണ്ട് ലക്ഷ്യം വച്ച്‌ നടത്തിയ ഡ്രോണ്‍ അക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

സൗദി ലക്ഷ്യമാക്കി യമനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാനുള്ള ശ്രമത്തിനിടെ 15 ഹൂതികള്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. സഅദ പ്രവിശ്യയിലെ അല്‍ തയ്യാറില്‍ നിന്നാണ് സൗദി ലക്ഷ്യമാക്കി മിസൈലാക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഡ്രോണ്‍ ആക്രമണം.

Related News