Wednesday
24 Oct 2018

ആശങ്ക വേണ്ട: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്

By: Web Desk | Friday 10 August 2018 8:08 PM IST

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2401.68 അടിയായി കുറഞ്ഞു. ജലനിരപ്പ് രണ്ടു മണിക്കൂറിനുള്ളില്‍ 0.08 അടിയായണ് കുറഞ്ഞത്. ഷട്ടറുകള്‍ തുറന്നതിനു ശേഷം ജലനിരപ്പ് കുറയുന്നത് ഇത് ആദ്യം.

ജലനിരപ്പ് 2400 അടി ആകുന്നതു വരെ ഷട്ടറുകള്‍ താഴ്ത്തില്ലെന്ന് അധികൃതര്‍. ഭൂതത്താന്‍കെട്ട് അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. കനത്ത മഴ തുടരുകയാണ്. നാളെ വൈകിട്ട് വരെ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.