Saturday
23 Jun 2018

നിങ്ങളുടെ മൊബൈലിന് നിങ്ങളെ കണ്ടാല്‍ അറിയാമോ?

By: Web Desk | Friday 5 January 2018 5:39 PM IST

കൃത്രിമ ബുദ്ധി സന്നിവേശിപ്പിച്ച എന്ത് ഇലക്ടോണിക് ഉപകരണങ്ങള്‍ക്കും വലിയ സ്വീകരണമാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍. സാങ്കേതികതയുടെ ഗുണങ്ങള്‍ തിരിച്ചറിയുന്ന ഇന്ത്യന്‍ സമൂഹത്തിന് ഹുവായ് നല്‍കുന്ന പുതുവര്‍ഷ സമ്മാനമാണ് ഹോണര്‍ വ്യൂ 10.
ആഗോള വിപണിയില്‍ നിന്നും 20 ശതമാനം വിലക്കിഴിവിലാണ് ഇന്ത്യന്‍ വിപണില്‍ ഹോണര്‍ വ്യൂ10 ലഭിക്കുന്നത്.ഇന്ത്യന്‍ വിപണിയില്‍ 29,999 രൂപയ്ക്ക് ഇത് ലഭ്യമാകും.

സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയില്‍ കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുള്ള വ്യൂ 10 ജനുവരി 8 മുതല്‍ വിപണികളില്‍ ലഭ്യമായിത്തുടങ്ങും.
ഇതിന് മുമ്പ് ആപ്പിള്‍, ഗൂഗിള്‍ എന്നിവരാണ് എ ഐ സന്നിവേശിപ്പിച്ചുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കിയത്.

ഫോണിന്റെ ഉടമയെ തിരിച്ചറിയാന്‍ കഴിയുമെന്നതാണ് മറ്റ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഹോണര്‍ വ്യൂ10 ഫോണുകളെ സവിശേഷപ്പെടുത്തുന്നത്.  ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ വാക്യങ്ങള്‍ മറ്റുഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്താമെന്നതും ഹോണര്‍ വ്യൂ 10ന്റെ പ്രത്യേകതയാണ്.  യൂസര്‍ഫ്രണ്ട്‌ലിയായിട്ടുള്ള ഐക്കണ്‍ ഉപയോക്താവിന്റെ ഇഷ്ടാനുസരണം മാറ്റാനാകും. അനിമേഷന്‍ ചിത്രങ്ങളും ഇതിലൂടെ നിര്‍മ്മിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മറ്റ് സവിശേഷതകള്‍
64 ജിബി റാം
128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
256 അധിക സ്‌റ്റോറേജ് കപ്പാസിറ്റി
3750 എംഎഎച്ച് ബാറ്ററി
ഫാസ്റ്റ് ചാര്‍ജ്

 

Photo Courtesy: The Indian Wire