Wednesday
21 Nov 2018

സ്വർണ്ണം കടത്താൻ ജനങ്ങൾക്ക് പ്രോത്സാഹനവുമായി ബിജെപി എംഎൽഎ

By: Web Desk | Friday 1 June 2018 1:07 PM IST

സ്വർണ്ണം കടത്താൻ ജനങ്ങൾക്ക് പ്രോത്സാഹനവുമായി രാജസ്ഥാൻ ബിലാര എംഎല്‍എ അര്‍ജുന്‍ ലാല്‍ ഗാര്‍ഗാ. മയക്കുമരുന്ന് വില്‍ക്കുന്നത് ജാമ്യമില്ലാ വകുപ്പാണ്. എന്നാല്‍ സ്വര്‍ണക്കടത്ത് നടത്തിയാല്‍ ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടില്ല. അതിനാല്‍ സ്വര്‍ണക്കടത്ത് നടത്തൂ. എന്നാണ് എംഎൽഎ ജനങ്ങളോട് ആഹ്വാനം ചെയ്തത്.

മയക്കുമരുന്നിന്റേയും സ്വര്‍ണത്തിന്റേയും വില ഏകദേശം ഒരുപോലാണ്. പക്ഷേ വില്‍പനയില്‍ രണ്ടും വ്യത്യസ്തമാണ്. സ്വര്‍ണം കടത്തി പിടിയിലാവുന്നതിനേക്കാള്‍ അപമാനകരമാണ് മയക്കുമരുന്നകടത്ത് നടത്തി അറസ്റ്റിലാകുന്നതെന്നും എംഎൽഎ പറഞ്ഞു.

ദേവസി സമുദായാംഗങ്ങളുടെ കൂടിച്ചേരല്‍ പരിപാടിയിലാണ് എംഎല്‍എ ഇങ്ങനെ പറഞ്ഞത്. മയക്കുമരുന്നു വില്‍പനയില്‍ ബിഷ്‌നോയ് സമുദായത്തില്‍ പെട്ടവരുടെ റെക്കോഡ് ദേവാസി വിഭാഗക്കാര്‍ മറികടന്നുവെന്നും അതിനാല്‍ ഇനി സ്വര്‍ണകടത്തിലേക്ക് കടക്കണമെന്നും അര്‍ജുന്‍ ലാല്‍ പറഞ്ഞു.

Related News