Sunday
22 Apr 2018

പാമ്പ് വിഷത്തിന് മരുന്ന് കോഴിമുട്ടയിൽ നിന്ന്

By: Web Desk | Tuesday 10 April 2018 10:44 AM IST

പാമ്പു വിഷത്തിനുള്ള മരുന്ന് കോഴിമുട്ടയിൽ നിന്ന് കണ്ടെത്തി. 19 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ​ മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു​വി​ൽ​നി​ന്ന്​ പാ​മ്പു​ക​ടി​ക്ക്​ പ്ര​തി​വി​ധി ക​ണ്ടെ​ത്തി​യ​ത്.

നാ​ഡി​ക​ളെ​യും ര​ക്ത​പ്ര​വാ​ഹ വ്യ​വ​സ്​​ഥ​ക​ളെ​യും ബാ​ധി​ക്കു​ന്ന വി​ഷ​ങ്ങ​ൾ​ക്കാ​ണ്​ മ​രു​ന്ന്​ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. മ​രു​ന്ന്​ അ​ടു​ത്ത​വ​ർ​ഷം വി​പ​ണി​യി​ലെ​ത്തു​മെ​ന്ന്​ ശ്രീ​ചി​ത്ര അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​ഴി​മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​ര​ു​വി​ൽ വി​ഷം കു​ത്തി​വെ​ച്ച​ശേ​ഷം അ​ത്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ആ​ൻ​റി​ബോ​ഡി പാ​മ്പു​വി​ഷ​ത്തി​ന്​ ഫ​ല​പ്ര​ദ​മെ​ന്ന്​ ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ഗ​വേ​ഷ​ണ ശേ​ഷം നാ​ഡി, ര​ക്ത​ചം​ക്ര​മ​ണ വ്യ​വ​സ്​​ഥ​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​ത്തി​നു​വേ​ണ്ടി പ്ര​ത്യേ​കം മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. മൃ​ഗ​ങ്ങ​ളി​ലും എ​ലി​ക​ളി​ലും മ​രു​ന്ന്​ ഇ​തി​ന​കം വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. 1999 ലാണ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി ഉല്‍പ്പാദിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചത്.

70 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യ​ട​ക്കം രാ​ജ്യ​ങ്ങ​ളി​ൽ പാ​മ്പു​വി​ഷ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ കു​തി​ര​യു​ടെ ര​ക്ത​ത്തി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ചെ​ടു​ത്ത മ​രു​ന്നാ​ണ്.

Related News