Tuesday
21 Aug 2018

സമൂഹമാധ്യമങ്ങളില്‍ ഏറെ ചെലവഴിക്കുന്നത് കൗമാരക്കാരായ പെണ്‍കുട്ടികള്‍

By: Web Desk | Tuesday 20 March 2018 6:41 PM IST

വാഷിംഗ്ടണ്‍:

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ കൗമാരക്കാരാണ് അധികവും. അതില്‍ പെണ്‍കുട്ടികളാണ് കൂടുതലെന്നാണ് പുതിയ കണ്ടെത്തല്‍.

എസെക്സ് സര്‍വ്വകലാശാലയും യുസിഎല്ലും ചേര്‍ന്ന് രൂപീകരിച്ച അസോസിയേഷനിലാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. കൗമാരക്കാര്‍ സമൂഹമാധ്യമങ്ങളില്‍ എത്ര സമയം  ചിലവഴിക്കുന്നുവെന്ന് കണ്ടെത്തുകയെന്നതായിരുന്നു അസോസിയേഷന്‍റെ ഉദ്ദേശം.

പതിമൂന്നു വയസ്സുകാരായ പെണ്‍കുട്ടികളില്‍ പകുതിയും സമൂഹമാധ്യമങ്ങളില്‍ ഒരു മണിക്കൂറെങ്കിലും ഒരു ദിവസം ചെലവഴിക്കുന്നുണ്ട്. ഇത് ആണ്‍കുട്ടികളില്‍ മൂന്നിലൊന്നാണ്. പതിനഞ്ചു വയസ്സുകാരായ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഇതിന്‍റെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുന്നതായി കാണപ്പെടുന്നു. പക്ഷേ, പെണ്‍കുട്ടികളാണ് ഇതിലും മുന്നില്‍. 59% പെണ്‍കുട്ടികളും 46% ആണ്‍കുട്ടികളും ഒരു ദിവസം ഒന്നോ, രണ്ടോ മണിക്കൂര്‍ ചെലവഴിക്കുന്നു.

ആണ്‍കുട്ടികളില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ഗെയിംസ് കളിക്കാന്‍ സമയം ഉപയോഗിക്കുന്നതിനാലാണ് സമൂഹമാധ്യമങ്ങളില്‍ അധിക സമയം ചെലവഴിക്കാത്തതെന്ന് ഗവേഷണത്തിൽ കണ്ടെത്തി.

 

 

Related News