Thursday
20 Sep 2018

മോഡിക്കെതിരെ പോസ്റ്റിട്ട ജവാനെ അറസ്റ്റ് ചെയ്തു

By: Web Desk | Monday 16 October 2017 8:58 PM IST

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപരമായ പോസ്റ്റിട്ട സിആര്‍പിഎഫ് ജവാനെ അറസ്റ്റ് ചെയ്തു. അസാമിലെ ജോര്‍ഹത്തില്‍ ജോലി ചെയ്തിരുന്ന സിആര്‍പിഎഫ് ജവാനായ പങ്കജ് മിശ്രയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ഇയാള്‍ക്കെതരി ചുമത്തി.
സിആര്‍പിഎഫ് ക്യാമ്പില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രധാനമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കുമെതിരേയുള്ള ആരോപണങ്ങള്‍ക്കു പുറമെ സിആര്‍പിഎഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജവാന്മാരെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചിരുന്നു. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്റ് ചെയ്തിരുന്നു.

 

Related News