Tuesday
22 Jan 2019

‘മാന്ത്രിക ഏണി’ക്ക് പിന്നിലെ രഹസ്യം ചുരുളഴിയുമ്പോള്‍…

By: Web Desk | Thursday 27 December 2018 9:49 PM IST

കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍. ദൈവത്തിന്‍റെയും മതത്തിന്റെയും പേരിലാണ് ഇത് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. രസകരമായ വീഡിയോ ആയതിനാലാകും കൂടുതല്‍ അന്വേഷണത്തിനൊന്നും മുതിരാന്‍ നില്‍ക്കാതെ എല്ലാവരും അത് ഷെയറും ചെയ്തു.

ഈ വീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നത് ഇങ്ങനെയാണ്.

കൊല്ലത്തിനടുത്ത് കിഴക്കന്നൂര്‍ സെന്റ് ഫിലിപ്പോസ് ഫൊറോനാ പള്ളി സെമിത്തേരിയോടനുബന്ധിച്ചൂള്ള പണിയായുധ പുരയില്‍
കഴിഞ്ഞ ഒരു വര്‍ഷമായി സൂക്ഷിച്ചിരുന്ന അലുമിനിയം ലാഡര്‍ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു.

ഈ ലാഡറില്‍ കുഴിവെട്ടുന്ന ജോലിക്കാരന്‍
കൈ കൊണ്ടു തൊട്ടാല്‍
ലാഡര്‍ തനിയെ നടന്നു നീങ്ങും. ഈ കാഴ്ച കാണാന്‍ ആയിരങ്ങളാണ് കിഴക്കന്നൂരിലേക്ക് ഒഴുകുന്നത്.

വിശദ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ബന്ധപ്പെടുക: fr. ജയ്‌സണ്‍

കൊല്ലപ്പള്ളി

9447138720

ഇതേതുടര്‍ന്ന് ഞങ്ങള്‍ മുകളില്‍ കാണുന്ന നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് സംഭവത്തിലെ ചുരുളഴിയുന്നത്.  ഈ നമ്പര്‍ ഉപയോഗിക്കുന്ന ജയ്‌സന്  ഈ ലാഡറുമായി യാതൊരു ബന്ധവുമില്ല. അതുമാത്രമല്ല ഇയാള്‍ക്ക് കഴിഞ്ഞ കുറച്ച് നാളുകളായി ഫോണ്‍ വിളികളുടെ പെരുമഴയാണ്.

വാര്‍ത്ത പ്രചരിച്ചതോടെ വിളിക്കുന്നവരോടെല്ലാം തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായെന്നും വ്യാജവാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും പറഞ്ഞ് ജയ്‌സണ്‍ മടുത്തു. ചരിഞ്ഞ പ്രതലത്തിലിരിക്കുന്ന ലാഡര്‍ സ്വാഭാവികമായി താഴേക്ക് വരുന്നതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൊണ്ട് കെട്ടിവലിക്കുന്നതോ ആകാമെന്ന് ഇയാള്‍ പറയുന്നു.

ലാഡര്‍ നടന്നിറങ്ങുന്നത് കണ്ട് രസം തോന്നിയ ആരോ പകര്‍ത്തിയ വീഡിയോ ജയ്‌സണിട്ടുള്ളൊരു പണിയാകുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതി കാണില്ല. എന്തായാലും ‘മാന്ത്രിക ലാഡല്‍’ കൂടുതല്‍ പേരിലേക്ക് നടന്നിറങ്ങുന്തോറും ജയ്സന്‍റെ ഫോണ്‍ ചിലച്ചുകൊണ്ടേയിരിക്കുന്നു.

Related News