Sunday
19 Nov 2017

സോളാര്‍: അന്വേഷണം ശരിയായ രീതിയിലെന്ന് കാനം

By: Web Desk | Thursday 9 November 2017 7:28 PM IST

കോട്ടയം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം ശരിയായ രീതിയിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. മുഖ്യമന്ത്രി ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് സ്പീക്കറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വേങ്ങര തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നില്ല മുഖ്യമന്ത്രി അന്ന് പത്രസമ്മേളനം നടത്തിയത്. അങ്ങനെയായിരുന്നെങ്കില്‍ സെപ്തംബര്‍ നാലിന് തന്നെ അന്വേഷണം പ്രഖ്യാപിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിക്കെതിരായ ആരോപണം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് പൊതുജനാഭിപ്രായം. ഈ വിഷയം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും വിഷയത്തില്‍ ധാര്‍മ്മികത തീരുമാനിക്കേണ്ടത് തോമസ് ചാണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News