Wednesday
17 Oct 2018

ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു

By: Web Desk | Thursday 14 June 2018 12:10 PM IST

ശ്രീനഗർ : കശ്മീരിലെ ബദിപ്പോറയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

റംസാൻ മാസത്തിൽ സൈനിക നീക്കങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഭീകരർ ആക്രമണം തുടരുകയാണ് . നിയന്തണ രേഖയിൽ വെടിനിർത്തൽ ലംഘനവും വർദ്ധിച്ചു. സാധാരണ മുസ്ലിങ്ങൾക്ക് അസൗകര്യം ഒഴിവാക്കാനായിരുന്നു സൈനിക നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

എന്നാൽ ഇതു ലാക്കാക്കി നുഴഞ്ഞുകയറ്റം നടത്താനാണ് ഭീകരർ ലക്ഷ്യമിടുന്നത്. ഇതിനു പിന്തുണയായാണ് പാക് വെടിവെപ്പ്. ഇന്നലെ പാക് വെടിവെപ്പിൽ നാല് ബി‌എസ്‌എഫ് ജവാമാർ വീരമൃത്യു വരിച്ചിരുന്നു.

Related News