Sunday
22 Oct 2017

സിനായിൽ വെടിവയ്പ്: 18 സൈനികർ കൊല്ലപ്പെട്ടു

By: Web Desk | Tuesday 12 September 2017 8:25 AM IST

കൈറോ: ഈജിപ്തിലെ സിനായ് ഉപദ്വീപില്‍ ഐ.എസ് നടത്തിയ ആക്രമണത്തിൽ 18 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു.ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐ.എസ് ആക്രമണമാണിതെന്ന് അധികൃതർ പറയുന്നു.

സൈനികരും പൊലിസുകാരും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയായിരുന്നു ഐഎസ് ആക്രമണം.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിന്റെ വശങ്ങളില്‍ നിന്ന് ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ് വെബ്‌സൈറ്റിലൂടെ സ്ഥിരീകരണവും നൽകിയിട്ടുണ്ട്.

Related News