Monday
16 Jul 2018

കടുത്ത വരള്‍ച്ചയിലും ജല സമൃദ്ധിയില്‍ വയനാട് വന്യജീവി സങ്കേതം

By: Web Desk | Thursday 15 March 2018 4:40 PM IST

മാനന്തവാടി: വേനല്‍ ചൂട് കടുത്തതോടെ തോടും പുഴകളും വരണ്ടുണങ്ങിയ സാഹചര്യത്തിലാണ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വന്യമൃഗങ്ങള്‍ക്ക് അശ്വസമായി ജലസംരക്ഷണത്തിന് രംഗത്തിറങ്ങിയത് 500ഓളം തടയണകളാണ് വേനലിനെ പ്രതിരോധിക്കാന്‍ തോല്‍പെട്ടി വനത്തില്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍റെയും അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി രതീഷിന്‍റെ നേതൃത്വത്തില്‍ വനത്തിലെ അരുവികളില്‍ ഉണങ്ങിയ മുള ഉപയോഗിച്ച് തടയണ കെട്ടിയത്. കാട്ടരുവി ചെറിയ തടയണ കെട്ടി ചാല്‍ കീറിയാണ് മിക്ക കുളങ്ങളില്‍ വെള്ളം നിറച്ചിട്ടുള്ളത്. വേനല്‍ രൂക്ഷമായതോടെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്ന സാഹചര്യത്തിലാണ്. കാട്ടരുവികളും നീര്‍ചാലുകളും സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമത്തിന് മുതിര്‍ന്നത് രാജ്യത്തിന് തന്നെ മാതൃകയാകുവിധമാണ്. ജലസംരക്ഷത്തിന് വയനാട് വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് ഓഫീസറും വനിതകളടക്കമുള്ള ബീറ്റ് ഓഫീസര്‍മാരും വാച്ചര്‍മാരും വനങ്ങിളിലേയും നാട്ടിന്‍ പുറങ്ങളിലേയും വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഒറ്റകെട്ടായ് കൈകോര്‍ത്തത് പാറ ഇടുക്കുകളിലും കുഴികളിലും ചെറിയ കുളം മുതല്‍ വനത്തിലെ വന്‍ കുളങ്ങളിലും ജലം സംഭരശേഷിയാക്കിയത്. കാട്ടിലൂടെ ഒഴികി നാട്ടിന്‍ പുറങ്ങളിലേക്കെത്തുന്നതിനാല്‍ സമൂഹത്തിനും ഏറെ പ്രയോജനമാണ് തടയണകള്‍.