Wednesday
21 Nov 2018

മെറ്റാസ്റ്റാറ്റിക് അര്‍ബുദം വേഗത്തില്‍ വ്യാപിക്കുന്ന ഒന്ന്, രോഗലക്ഷണങ്ങള്‍ അറിയാം…

By: Web Desk | Wednesday 4 July 2018 8:23 PM IST

ന്യൂഡല്‍ഹി:

മെറ്റാസ്റ്റാറ്റിക് അര്‍ബുദം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വേഗത്തില്‍ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഏതു ഭാഗത്തെയാണോ ആദ്യം ഇൗ അര്‍ബുദം ബാധിച്ചത് അത് മറ്റു അവയവങ്ങളിലേക്കും വേഗത്തില്‍ വ്യാപിക്കും. മെറ്റാസ്റ്റാസിസിനെ മെറ്റാസ്റ്റാറ്റിക് ക്യാന്‍സര്‍, 4ാം ഘട്ട അര്‍ബുദം എന്നിങ്ങനെ പേരില്‍ അറിയപ്പെടുന്നു.ഇൗ രോഗം ഇപ്പോള്‍ ബോളിവുഡ് നടി സൊനാലി ബെന്ദ്രെയെയും ബാധിച്ചിരിക്കുന്നു.

മെറ്റാസ്റ്റാസിസ് അര്‍ബുദം ബാധിച്ച് പിന്നീട് രക്തം, കോശങ്ങള്‍ എന്നിവയിലേക്ക് വ്യാപിക്കുന്നു. ഉദാഹരണത്തിന്, സ്തനാര്‍ബുദം ഉണ്ടായി അത് ശ്വാസകോശത്തിലേക്ക് പടര്‍ന്നാല്‍ അത് മെറ്റാസ്റ്റാറ്റിക് ബ്രസ്റ്റ് ക്യാന്‍സര്‍ എന്ന് വിളിക്കുന്നു. പക്ഷേ, അതൊരിക്കലും ശ്വാസകോശ സംബന്ധമായ അര്‍ബുദം ആകുന്നില്ല.

പ്രധാന രോഗലക്ഷണങ്ങള്‍:

മെറ്റാസ്റ്റാറ്റിക് ക്യാന്‍സര്‍ എല്ലായ്പ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കില്ല. തലവേദന, തലച്ചുറ്റല്‍, ജ്വരം, മങ്ങിയ കാഴ്ച, ശരീരം വേദന, എല്ലൊടിയല്‍, ശ്വാസംകിട്ടാന്‍ ബുദ്ധിമുട്ട്, മഞ്ഞപ്പിത്തം, വയറില്‍ വീക്കം, നടക്കാന്‍ ബുദ്ധിമുട്ട്, എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങള്‍.

ക്യാന്‍സര്‍ ഏതൊക്കെ അവയവങ്ങളെ ബാധിക്കും?

  • അസ്ഥികൾ, കരൾ, ശ്വാസകോശം, നെഞ്ച്, മസ്തിഷ്കം എന്നിവിടങ്ങളിലേക്ക് സ്തനാർബുദം വ്യാപിക്കുന്നു
  • മൂത്രനാളത്തിലെ ക്യാന്‍സര്‍ മൂലം അസ്ഥികൾ, കരൾ, ശ്വാസകോശങ്ങൾ എന്നിവയിലേക്ക് വ്യാപിക്കുന്നു
  • ശ്വാസകോശ ക്യാന്‍സര്‍ അസ്ഥികൾ, കരൾ, അഡ്രീനൽ ഗ്രന്ഥികൾ എന്നിവയെ ബാധിക്കുന്നു
  • മൂത്രസഞ്ചി സംബന്ധമായ ക്യാന്‍സര്‍ അസ്ഥികളെ ബാധിക്കുന്നു
  • വന്‍കുടല്‍, മലാശയ സംബന്ധമായ ക്യാന്‍സര്‍ എന്നിവ കരളിൽ ശ്വാസകോശത്തിലേക്കും വ്യാപിക്കും
  • അണ്ഡാശയ സംബന്ധമായ ക്യാന്‍സര്‍ കരൾ, ശ്വാസകോശം, നെഞ്ചിന്‍കൂട്‌ എന്നിവയെ ബാധിക്കുന്നു
  • ഗർഭാശയം, കരൾ, ശ്വാസകോശങ്ങൾ, നെഞ്ചിന്‍കൂട്‌, യോനീനാളം എന്നിവയിലേക്ക് വ്യാപിക്കുന്നു

മെറ്റസ്റ്റാറ്റിക് ക്യാന്‍സര്‍ എങ്ങനെ ചികിത്സിക്കാം?

മെറ്റാസ്റ്റാസിസ് ക്യാന്‍സര്‍ നിയന്ത്രിക്കാന്‍ വളരെ പ്രയാസകരമാണ്. ഇതില്‍, രോഗത്തിന്‍റെ പഴക്കം, എത്രയധികം വ്യാപിച്ചു, ഏത് അവയവത്തെയാണ് ബാധിച്ചിരിക്കുന്നത്, രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിവയെല്ലാം രോഗനിയന്ത്രണത്തിനZ ആശ്രയിച്ചിരിക്കുന്നു. ശസ്ത്രക്രിയ, കീമോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ബയോളജിക് തെറാപ്പി, റേഡിയേഷന്‍ തെറാപ്പി എന്നീ ചികിത്സകളാണ് പ്രധാനമായും ഉള്ളത്. അവയവമാറ്റ ശസ്ത്രക്രിയ മെറ്റാസ്റ്റാറ്റിക് ക്യാന്‍സറിന് സാധാരണയായി ചെയ്യാറില്ല.

Related News