Saturday
23 Jun 2018

ലോകകപ്പ് ലക്ഷ്യമിട്ട് സോണി

By: Web Desk | Thursday 31 May 2018 4:12 PM IST

കൊച്ചി:

ലോകകപ്പ് ലഷ്യമാക്കി സോണി പുതിയ ബ്രാവിയ ഒഎല്‍ഇഡി A8F പുറത്തിറക്കുന്നു. മെയ് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 50 % വളര്‍ച്ച ലക്ഷ്യമിട്ട് സോണി മുന്നോട്ടുപോകുന്നതെന്ന് സെയില്‍സ് ഹെഡ്ഡായ സതീഷ് പത്മനാഭന്‍ പറഞ്ഞു.
 
ഇന്ത്യ 81 സെ മി (32) അല്ലെങ്കില്‍ അതിന് മുകളിലുള്ള ബ്രാവിയ ടെലിവിഷന്‍ സെറ്റുകള്‍ക്ക് ഒരു ഫുട്‌ബോള്‍ അല്ലെങ്കില്‍ സ്‌പോര്‍ട്ടി ടി-ഷര്‍ട്ട് നൽകുവാനാണ്‌ കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഈ സീസണിനായി പുതിയ ഒഎല്‍ഇഡി എ 8എഫ് ടെലിവിഷന്‍ അവതരിപ്പിക്കും. ഫുട്‌ബോള്‍ സീസണിൽ  കേരളത്തിന് പ്രത്യേകമായി ഒരു പ്രാദേശിക മാര്‍ക്കറ്റിങ്ങ് ക്യാമ്പയിനും സോണി ഇന്ത്യ തുടക്കം കുറിച്ചു.
 
‘സോണിയുടെ ഒരു പ്രധാന വിപണന കേന്ദ്രമാണ് കേരളം. കൂടാതെ ഇവിടെയുള്ള ഉപഭോക്താക്കള്‍ക്കായി ഈ ഫുട്‌ബോള്‍ സീസണില്‍ സോണിയുടെ പ്രീമിയം ഒഎല്‍ഇഡി ടിവി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആഹ്ലാദമുണ്ട്. സാങ്കേതിക വിദ്യ എന്നിവ വഴി ഡിസ്‌പ്ലേ ആകര്‍ഷകമാക്കുകയും ടിവി സ്‌ക്രീനില്‍ നിന്ന് നേരിട്ട് ശബ്ദ ഔട്ട്പുട്ട് സാധ്യമാക്കുകയും ചെയ്യുന്നു. ചിത്രത്തെയും ശബ്ദത്തെയും ആകര്‍ഷകവും തടസ്സങ്ങളില്ലാത്തതുമായി ഏകോപിപ്പിക്കുന്ന പുതിയ ഡിസൈന്‍ വഴി ഇത് ഒഎല്‍ഇഡി ബ്രാവിയ ടിവികളുടെ നിരയിലേക്ക് ചേരുന്നു. 4K ഒഎല്‍ഇഡി ബ്രാവിയ ടിവികള്‍ 2018 ജൂണ്‍ പകുതി മുതല്‍ (164 സെ.മി) 65, (139 സെ.മി) 55 സ്‌ക്രീന്‍ വലുപ്പങ്ങളില്‍ ലഭ്യമാകും. ആൻഡ്രോയിഡ് പ്ലാറ്റഫോമിലുള്ള ഈ  ടി വി   ഉപഭോക്താക്കളുടെ ദൃശ്യാനുഭവത്തെ പൂര്‍ണ്ണമായും ഒരു പുതിയ തലത്തിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. ഈ ഫുട്‌ബോള്‍ സീസണില്‍ മെയ് മുതല്‍ ജുലായ് വരെയുള്ള കാലയളവില്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22,000 യൂണിറ്റ് അധിക വില്‍പ്പന നേടാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്
സതീഷ് പത്മനാഭന്‍ പറഞ്ഞു.
ബ്രാവിയ A8F, X9000F, X8500F, X7500F, X7002F, W800F, W662F, R352F, R252F സീരീസ് ടെലിവിഷനുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 1,599/- രൂപ വിലയുള്ള ഒരു അഡിഡാസ് ഫുട്‌ബോള്‍ ലഭിക്കും. ബ്രാവിയ W672F, W622F, R302F,  R202F സീരിസുകള്‍ വാങ്ങുമ്പോള്‍ ഒരു സ്‌പോര്‍ട്ടി ടി-ഷര്‍ട്ട് നേടാം. ഈ ഓഫര്‍ 2018 ജൂണ്‍ 1 മുതല്‍ ജുലായ് 14 വരെ ലഭ്യമാണ്.
കേരളത്തില്‍ മാത്രമായി പ്രാദേശിക ഫുട്‌ബോള്‍ കേന്ദ്രീകൃത മാര്‍ക്കറ്റിങ് ക്യാമ്പയിന്‍ ആരംഭിച്ചു
കേരളത്തിലെ മാര്‍ക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായി സോണി ടെലിവിഷന്‍, പത്രം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പരസ്യങ്ങള്‍, ഷോപ്പുകളുടെ മുന്നിലുള്ള ഫുട്‌ബോള്‍ ആവേശം പ്രകടമാക്കുന്ന ഡിസ്‌പ്ലേകള്‍ എന്നിവ ഉള്‍പ്പെടുന്ന പല തലങ്ങളിലുള്ള ഫുട്‌ബോള്‍ സീസണ്‍ ക്യാമ്പെയിനായി 8 കോടി രൂപ നിക്ഷേപിക്കാന്‍ ആസൂത്രണംചെയ്തിട്ടുണ്ട്.