Saturday
23 Sep 2017

സോണി പുതിയ സൗണ്ട് ബാര്‍ എച്ച് ടി സി ടി 290 അവതരിപ്പിച്ചു

By: Web Desk | Monday 28 August 2017 6:42 PM IST

കൊച്ചി:

ഹോം ഓഡിയോ ഉത്പന്ന നിര വിപുലപ്പെടുത്തിക്കൊണ്ട് സോണി ഇന്ത്യ വീങ്ങിലെ ശ്രവ്യ ആവശ്യങ്ങള്‍ക്കുള്ള മികച്ച പരിഹാരമെന്ന നിലയില്‍ പുതിയ സൗണ്ട് ബാര്‍ എച്ച്ടിസിടി 290 അവതരിപ്പിച്ചു. ലിവിംഗ് റൂമുകളുടെ ട്രെന്‍ഡിന് കൃത്യമായി ഇണങ്ങുന്ന വിധത്തിലാണ് ഇവയുടെ രൂപകല്‍പ്പന. സൗണ്ട്ബാര്‍ ലിവിംഗ് റൂമിന്റെ സ്ഥലവിസ്തൃതിക്ക് കൂടുതല്‍ മൂല്യം നല്‍കുന്നു. സ്ലിം ഔട്ട്‌ലുക്കും പ്രകൃതിദത്തവും ഉയര്‍ന്ന നിലവാരമുള്ളതുമായ ശ്രവ്യാനുഭവവും നല്‍കുന്നതോടൊപ്പം സംഗീതാസ്വാദനത്തിന് വയര്‍ലെസ് സ്പീക്കറായും പ്രവര്‍ത്തിക്കുന്നു. രൂപഭംഗിയുള്ളതും ഒതുക്കമുള്ളതുമായ സൗണ്ട്ബാറിന് സ്ഥലം ലാഭിക്കുന്ന ബാഹ്യരൂപവും മൊത്തം 300ണ ഔട്ട്പുട്ട്പവര്‍ സഹിതമുള്ള മുറിയില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രവ്യാനുഭവവും നല്‍കുന്നു.

2.1 ചാനല്‍ റിയല്‍ സറൗണ്ട് സൗണ്ട് സിനിമാറ്റിക് അനുഭവവും സ്പീക്കറുകള്‍ അസാധാരണമായ 300ണ പവര്‍ നല്‍കുകയും ചെയ്യുന്നു. സൗണ്ട് ബാറിന്റെ ഓരോ അറ്റത്തുമുള്ള ഡ്രൈവറുകള്‍ വ്യക്തമായ മധ്യഉയര്‍ന്ന ശ്രേണി ശബ്ദം നല്‍കുകയും വയര്‍ലെസ് സബ്‌വൂഫര്‍ മികച്ച മുഴക്കമുള്ള ശബ്ദ വിന്യാസവും ഓരോ ബാസ്‌ലൈനിലും പരമാവധി ഇംപാക്ടും നല്‍കുന്നു. ബ്ലൂടൂത്ത് സഹിതമുള്ള ടച്ച് വയര്‍ലെസ് കണക്ടിവിറ്റിയുള്ള സൗണ്ട്ബാര്‍ ബ്രാവിയ ടിവകളുമായി എളുപ്പത്തില്‍ സംയോജിപ്പിക്കാം. ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണില്‍ നിന്നും അനായാസമായി മ്യൂസിക് സ്ട്രീം ചെയ്ത് ആസ്വദിക്കാവുതാണ്. ശ്രവ്യ ഗുണമേന്മ നല്‍കുന്ന വയര്‍ലെസ് സബ്‌വൂഫര്‍ വലിപ്പത്തില്‍ വളരെ ഒതുക്കമുള്ളതും എന്നാല്‍ ശബ്ദ വിന്യാസത്തിന്റെ കാര്യത്തില്‍ വിശാലമായതുമാണ്. തടസരഹിതമായ കണക്ടിവിറ്റിക്കു പുറമേ, സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, യുഎസ്ബി സ്റ്റിക്കുകള്‍ എന്നിവയ്ക്ക് സ്ഥിരമായ കണക്ഷന്‍ ആസ്വദിക്കാവുന്നതും സംവിധാനത്തിലുള്ള യുഎസ്ബി പോര്‍ട്ട് വഴി എംപി3 ഫയലുകള്‍ പ്ലേ ചെയ്യാവുതുമാണ്. യുഎസ്ബി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാനും വിവിധ ഉപകരണങ്ങളില്‍ നിന്ന് മ്യൂസിക് ഫയലുകള്‍ ആക്‌സസ് ചെയ്യാവുതുമാണ്. സൗണ്ട് ബാര്‍ എച്ച് ടി സി ടി 290ന്റെ വില 19,990/