Friday
21 Sep 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്: ഡര്‍ബനില്‍ ഓസീസ് പതറുന്നു

By: Web Desk | Thursday 1 March 2018 8:23 PM IST

ഓസീസിന്റെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സംഘം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് മാത്രം നേടി പതറുകയാണ് ഓസീസ്.സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും അര്‍ദ്ധ ശതകം തികച്ചെങ്കിലും അധികം നേരം പിടിച്ചു നില്‍ക്കാനാകാതെ പുറത്താവുകയായിരുന്നു.

ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. അതെ സമയം ആഷസില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഓസ്‌ട്രേലിയയുടെ വരവ്. പരാമപാര വിജയം നേടി റാങ്കിങ്ങില്‍ ഇന്ത്യയെ മറികടക്കാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.നിലവില്‍ റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്.മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഉസ്മാന്‍ ഖ്വാജ, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല, എബി ഡി വില്ലിയേഴ്‌സ്, ഫാഫ് ഡു പ്ലെസി, ക്വിന്റണ്‍ ഡിക്കോക്ക്, ത്യൂണിസ് ഡി ബ്രൂയിന്‍, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, മോണേ മോര്‍ക്കല്‍.