Friday
25 May 2018

ഫാല്‍ക്കന്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു

By: Web Desk | Wednesday 7 February 2018 12:07 PM IST

അമേരിക്ക: ലോകത്തിലെ തന്നെ ഏറ്റവും കരുത്തേറിയ ഫാല്‍ക്കന്‍ ഹെവി എന്ന റോക്കറ്റ് അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു.

ചൊവ്വയില്‍ പര്യവേക്ഷണം നടത്താന്‍ ഫാള്‍ക്കന്‍ ഹെവി പ്രാപ്തമാണെന്നാണ് അമേരിക്കയുടെ അവകാശവാദം.

ഒന്‍പത് റോക്കറ്റുകളുടെ സമന്വയമാണ് ഈ റോക്കറ്റ്. 1,40,000 പൗണ്ട് വരെ ഭാരമുള്ള ചരക്കുകള്‍ വഹിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും.

വിക്ഷേപണത്തിന് ശേഷം ഇത് തിരികെ ഭൂമിയില്‍ എത്തുമെന്നതിനാല്‍ വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഈ റോക്കറ്റിന്റെ പ്രത്യേകത.

Related News