Wednesday
12 Dec 2018

സ്പാനിഷ് ലീഗ്; റയല്‍മാഡ്രിഡിന് ജയം

By: Web Desk | Sunday 11 February 2018 10:16 PM IST

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവിലാണ് റയല്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചത്.
ആദ്യ മിനുട്ടില്‍ തന്നെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചാണ് റയല്‍ സാന്റിയാഗോ ബെര്‍ണബുവില്‍ കളി തുടങ്ങിയത്. ക്രിസ്റ്റ്യാനോയുടെ പാസില്‍ ലൂക്കാസ് വാസ്‌ക്കസ് റയലിന്റെ ആദ്യ ഗോള്‍ നേടി. ഇരുപത്തി ഏഴാം മിനുട്ടിലായിരുന്നു റോണാള്‍ഡോയുടെ ആദ്യ ഗോള്‍. മുപ്പത്തിനാലാം മിനുട്ടില്‍ ടോണി ക്രൂസ് റയലിന്റെ ലീഡ് ഉയര്‍ത്തി. തൊട്ടടനെ ക്രിസ്റ്റ്യാനോ വീണ്ടും റയല്‍ സോസിഡാഡിന്റെ വലകുലുക്കി. സ്‌കോര്‍ 4-0.
എഴുപത്തി നാലാം മിനുട്ടില്‍ റയല്‍ സോസിഡാഡ് ആദ്യ ഗോള്‍ മടക്കി. ജോണ്‍ ബാറ്റിസ്റ്റ്യയായിരുന്നു സ്‌കോറര്‍. എണ്‍പതാം മിനുട്ടില്‍ റോണാള്‍ഡോ ഹാട്രിക് തികച്ചു. ആസിയര്‍ ഇയ്യറമെന്റി എണ്‍പത്തി മൂന്നാം മുനുട്ടില്‍ സന്ദര്‍ശകരുടെ തോല്‍വി ഭാരം കുറച്ചു. ആദ്യ മിനുട്ടില്‍ അന്റോണിയോ ഗ്രീസ് മാന്‍ നേടിയ ഗോളിലാണ് അത്‌ലറ്റികോ മാഡ്രിഡ് മലാഗയെ തോല്‍പ്പിച്ചത്.ജയത്തോടെ റയല്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.