Tuesday
22 Jan 2019

കാവിന്‍കെയറിന്റെ സ്പിന്‍സ് ബിബി ക്രീം കേരള വിപണിയില്‍

By: Web Desk | Monday 23 July 2018 6:23 PM IST

മുന്‍നിര സൗന്ദര്യവര്‍ധക ഉല്പന്ന നിര്‍മ്മാതാക്കളായ കാവിന്‍കെയറിന്റെ ഏറ്റവും പുതിയ ഉല്പന്നമായ സ്പിന്‍സ് ബിബി ക്രീം ബ്രാന്‍ഡ് മാനേജര്‍ കാര്‍ത്തിക്, കേരള ഹെഡ് പി.ഒ റെനി എന്നിവര്‍ ചേര്‍ന്ന് കേരള വിപണിയില്‍ അവതരിപ്പിക്കുന്നു

കൊച്ചി: മുന്‍നിര സൗന്ദര്യവര്‍ധക ഉല്പന്ന നിര്‍മ്മാതാക്കളായ കാവിന്‍കെയറിന്റെ ഏറ്റവും പുതിയ ഉല്പന്നമായ സ്പിന്‍സ് ബിബി ക്രീം കേരള വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കാവിന്‍കെയര്‍ ബ്രാന്‍ഡ് മാനേജര്‍ കാര്‍ത്തിക്, കേരള ഹെഡ് പി.ഒ റെനി എന്നിവര്‍ ചേര്‍ന്നാണ് സ്പിന്‍സ് ബിബി ഫെയര്‍നെസ് ക്രീം വിപണിയിലിറക്കിയത്. ഏതുതരം ചര്‍മത്തിനും അനുയോജ്യവും മുഖത്തിന് പ്രത്യേക തിളക്കം നല്‍കുന്നതുമായ രീതിയിലാണ് സ്പിന്‍സ് ബിബി ക്രീം തയാറാക്കിയിരിക്കുന്നതെന്ന് കാവിന്‍കെയര്‍ ബ്രാന്‍ഡ് മാനേജര്‍ കാര്‍ത്തിക് പറഞ്ഞു.

ഷാംപൂ, ഹെയര്‍ ഓയില്‍, ക്രീമുകള്‍, ഹെയര്‍ കളറുകള്‍ തുടങ്ങി ചര്‍മകേശ സംരക്ഷണത്തിനും പരിപാലനത്തിനും ആവശ്യമായ വിവിധ ഉല്പന്നങ്ങളാണ് കാവിന്‍കെയര്‍ നിര്‍മിക്കുന്നത്. കൂടാതെ പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഫ്രൂട്ട് ഡ്രിങ്കുകള്‍ തുടങ്ങി ഭക്ഷ്യ ഉല്‍പ്പന്നങ്ങളും കമ്പനിയുടേതായുണ്ട്. സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, ജിസിസി രാജ്യങ്ങളാണ് കാവിന്‍കെയറിന്റെ പ്രധാന വിപണി.