Wednesday
22 Nov 2017

പരിക്കും വിലക്കും തോറ്റു; ഷറപ്പോവയ്ക്ക് വിജയം

By: Web Desk | Tuesday 29 August 2017 10:44 PM IST

സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചു

ന്യൂയോര്‍ക്ക്: ടെന്നീസ് കോര്‍ട്ടില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ നിലവിലെ രണ്ടാം നമ്പര്‍ താരം സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഷറപ്പോവയുടെ ജയം. മിന്നുന്ന എയ്‌സുകളുമായി കളം നിറഞ്ഞ ഷറപ്പോവ എതിരാളിയെ അമ്പരപ്പിച്ച് കൊണ്ടാണ് ആദ്യ സെറ്റ് 6-4ന് കയ്യിലാക്കിയത്. രണ്ടാം സെറ്റില്‍ പക്ഷെ സിമോണ തിരിച്ചുവന്നു.
സിമോണ 6-4 ന് സെറ്റ് നേടി. മൂന്നാം സെറ്റില്‍ പക്ഷെ ഷറപ്പോവയുടെ കുതിപ്പാണ് കണ്ടത്. സിമോണക്ക് വലിയ അവസരങ്ങളൊന്നും നല്‍കാതെ 6-3ന് സെറ്റും മത്സരവും സ്വന്തമാക്കി ഷറപ്പോവ. ഉത്തേജക മരുന്നുപയോഗിച്ച് എന്ന് സ്വയം സമ്മതിച്ചതിനെ തുടര്‍ന്ന് വിലക്ക് ലഭിച്ച കളിക്കളത്തില്‍ മാറിനിന്ന ഷറപ്പോവ ഏറെക്കളത്തെ പരിക്കിന് ശേഷമാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
പതിനഞ്ച് മാസത്തെ വിലക്കും പിന്നീട് പരിക്കിനെ തുടര്‍ന്നും ഒന്നര വര്‍ഷത്തോളം കോര്‍ട്ടിന് പുറത്തായിരുന്ന ഷറപ്പോവ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായാണ് യുഎസ് ഓപ്പണിനെത്തിയത്. നേരത്തെ ആസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനായിരുന്നില്ല. എന്നാല്‍ പരിക്കും ഇടവേളയുമൊന്നും തന്റെ പ്രതിഭയെ ബാധിക്കില്ലെന്ന് ഷറപ്പോവ തെളിയച്ചിരിക്കുകയാണ്.