Tuesday
22 Jan 2019

ശ്രീ വിഷ്ണു ഭാരതീയന്‍റെ ആത്മകഥയുടെ പ്രകാശനം ബിനോയ് വിശ്വം നിര്‍വ്വഹിച്ചു

By: Web Desk | Saturday 3 November 2018 2:48 PM IST

ഷാര്‍ജ പുസ്തകോല്‍സവത്തില്‍ സ്വതന്ത്ര്യ സമര സേനാനി ആയിരുന്ന ശ്രീ വിഷ്ണു ഭാരതീയന്റെ ആത്മകഥയായ അടിമകള്‍ എങ്ങനെ ഉടമകളായി എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീ ബിനോയ് വിശ്വം എം പി നാഷണല്‍ പെയിന്റ്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ വിപി ശ്രീകുമാറിന് നല്‍കി നിര്‍വഹിച്ചു.

വിഷ്ണു ഭാരതീയനെ പോലുള്ളവരുടെ ത്യാഗങ്ങളുടെ ഈടിലാണ് നാം ഇന്നനുഭവിക്കുന്ന മഹത്തായ സ്വാതന്ത്ര്യം കെട്ടിപ്പടുത്തത് എന്ന് നാം മറന്നുപോകരുത് എന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ എഡിറ്ററായ മഹേഷ് കക്കത്ത് വിഷ്ണു ഭാരതീയന്‍ നയിച്ച വിപ്ലവ ജീവിതത്തെക്കുറിച്ച് ചടങ്ങില്‍ സംക്ഷിപ്തമായി വിവരിച്ചു.

ഇതോടൊപ്പം രവീന്ദ്രന്‍ രാവണീശ്വരം എഴുതിയ മഡെസ്‌നാന എന്ന പുസ്തകം അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ കേരള സംസ്ഥാന സെക്രട്ടറി ശ്രീ മഹേഷ് കക്കത്തിന് നല്‍കി ശ്രീ ബിനോയ് വിശ്വം എംപി നിര്‍വഹിച്ചു.

യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സുഭാഷ് ദാസ് അധ്യക്ഷത വഹിച്ച യോഗത്തിന് യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി ജനറല്‍സെക്രട്ടറി വില്‍സണ്‍ തോമസ് നന്ദി പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി സന്തോഷ് കെ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. യുവകലാസാഹിതി ദുബായ് ഷാര്‍ജ ഘടകങ്ങളാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Related News