Thursday
20 Sep 2018

ബുള്ളറ്റ് ട്രെയിനിന്‍റെ ആവശ്യമില്ലെന്ന് ഇ.ശ്രീധരന്‍

By: Web Desk | Saturday 16 September 2017 9:21 AM IST

നാഗ്പൂര്‍: ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യത്ത് ബുള്ളറ്റ് ട്രെയിനിന്‍റെ ആവശ്യമില്ലെന്ന് ഇ.ശ്രീധരന്‍. ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യം ഇന്ത്യന്‍ റെയില്‍വേയുടെ ശാക്തികരണവും അടിസ്ഥന സൗകര്യ വികസനവുമാണെന്ന് അദ്ദേഹം പറഞ്ഞു. . ഒരു ദശാബ്ദത്തിന് ശേഷം മാത്രമ്രേ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ സംബന്ധിച്ച് ആലോചിക്കേണ്ടതുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാഗ്പൂരില്‍ സംസാരിക്കുവെയാണ് മെട്രോമന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. പ്രധാനമന്ത്രി മോദിയും ജപ്പാനീസ് പ്രധാനമന്ത്രി സിന്‍സോ ആബേയുമാണ് ഇത് നിര്‍വഹിച്ചത്. ഇതിന് പിന്നാലെയാണ് ശ്രീധരന്‍റെ പ്രതികരണം.

Related News